കപ്പലില്‍ കുടുങ്ങിയ മലയാളികളുടെ സുരക്ഷ ഉറപ്പാക്കണം: വിദേശകാര്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ബ്രിട്ടനും ഇറാനും പിടിച്ചെടുത്ത കപ്പലുകളില്‍ കുടുങ്ങിയ മലയാളികളെ സുരക്ഷിതരായി നാട്ടിലെത്തിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി ഡോ. എസ് ജയ്ശങ്കറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു.

കപ്പല്‍ ജീവനക്കാരനായ മലപ്പുറം വണ്ടൂര്‍ സ്വദേശി അജ്മല്‍ സാദിഖ് കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. കപ്പലില്‍ കൂടുതല്‍ മലയാളിജീവനക്കാരുണ്ടെന്നും വിവരം ലഭിച്ചു. രണ്ട് കപ്പലിലെയും മലയാളി ജീവനക്കാരെ എത്രയും പെട്ടെന്ന് നാട്ടില്‍ എത്തിക്കാന്‍ നടപടിയെടുക്കണം. കപ്പലില്‍ കുടുങ്ങിയ മലയാളികളുടെ വിവരം സംസ്ഥാന സര്‍ക്കാരുമായി പങ്കുവയ്ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Top