Iran missile tests inconsistent with nuclear deal: UN report

യു.എന്‍: ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപണത്തില്‍ നിന്നും പിന്മാറണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ഇറാനോട് അഭ്യര്‍ത്ഥിച്ചു.

ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ വേനല്‍ക്കാലത്ത് ആറ് ലോക രാഷ്ട്രങ്ങള്‍ ചേര്‍ന്ന് എടുത്ത തീരുമാനവും ഇറാന്‍ അംഗീകരിച്ചിരുന്നില്ല.

പശ്ചിമഏഷ്യന്‍ രാഷ്ട്രങ്ങള്‍ക്ക് ഭീഷണിയായി മാറുന്ന ഇറാന്റെ ന്യൂക്ലിയര്‍ മിസൈല്‍ പരീക്ഷണം നിയന്ത്രിക്കണമെന്ന ആവശ്യവും ആദ്യ ആറ് മാസത്തെ റിപ്പോര്‍ട്ടില്‍ ബാന്‍ കി മൂണ്‍ യു.എന്‍.രക്ഷാ സമിതിയില്‍ അവതരിപ്പിച്ചു.

അതേ സമയം സൈന്യത്തിന്റെ പതിവ് പ്രവര്‍ത്തനങ്ങളല്ലാതെ ന്യൂക്ലിയര്‍ ആയുധങ്ങളൊന്നും ഉപയോഗിച്ചിട്ടില്ലെന്നാണ് ഇറാന്റെ വാദം.

ഇറാന്റെ മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരെ ചുമത്തിയിരുന്ന സാമ്പത്തിക ഉപരോധങ്ങള്‍ ഇക്കഴിഞ്ഞ ജനുവരിയോടെ പിന്‍വലിച്ചിരുന്നു. ഇതോടെ 100 ബില്യണ്‍ ഡോളറിന്റെ വ്യാപാരങ്ങളാണ് ഇറാന് സാധ്യമായത്.

പക്ഷെ ഇതിന് ശേഷവും ഇറാന്‍ വിലക്ക് ലംഘിച്ചുകൊണ്ട് ന്യൂക്ലിര്‍ ആയുധങ്ങളുടെ ഉപയോഗം തുടര്‍ന്നു.

ഇതിന് ശേഷം അമേരിക്ക,ഫ്രാന്‍സ്,ബ്രിട്ടണ്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ ചേര്‍ന്ന സുരക്ഷാ സമിതിയില്‍ കൂട്ടായി ഇതിനെ ചെറുക്കാനുള്ള തീരുമാനമെടുത്തു. പക്ഷെ നടപടികളൊന്നും സ്വീകരിച്ചില്ല.

ഇതോടെ ഇറാന്‍ വീണ്ടും യു.എന്‍. സെക്രട്ടറി ജനറലിന്റെ നിയന്ത്രണം ലംഘിച്ച് മിസൈല്‍ പരീക്ഷണവുമായി മുന്നോട്ട് പോയിരുന്നു. അതിനാലാണ് യു.എന്‍. ശക്തമായ നടപടിയിലേക്ക് കടക്കുന്നത്.

Top