ഇറാനില്‍ സൈനിക പരേഡിന് നേരെ വെടിവെയ്പ്; 10 പേര്‍ കൊല്ലപ്പെട്ടു

തെഹ്‌റാന്‍: ഇറാനിലെ തെക്ക് പടിഞ്ഞാറന്‍ നഗരമായ അഹ്വാസില്‍ സൈനിക പരേഡിന് നേരെ നടന്ന വെടിവെയ്പില്‍ 10 പേര്‍ കൊല്ലപ്പെടുകയും, ഇരുപതോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സൈനികവേഷത്തിലെത്തിയ ആക്രമികളാണ് വെടിയുതിര്‍ത്തത്.

ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് സൈനികരാണ് കൊല്ലപ്പെട്ടത്. വെടിവെയ്പില്‍ പരുക്കേറ്റവരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. പരേഡ് കാണാനെത്തിയ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ ആക്രമികള്‍ വെടിവെയ്ക്കുകയായിരുന്നു.

രണ്ട് അക്രമികളെ വെടിവെച്ച് കൊലപ്പെടുത്തിയെന്നും രണ്ടുപേരെ പിടികൂടിയിട്ടുണ്ടെന്നും സര്‍ക്കാര്‍ അധികൃതര്‍ അറിയിച്ചു. സൗദി പിന്തുണയുള്ള അഹ്വാസി വിഘടനവാദ ഗ്രൂപ്പാണ് ആക്രമണത്തിന് പിന്നിലെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടന്ന മേഖലയാണ് അഹ്വാസി.

Top