നഥാൻസ് ആണവ നിലയത്തിന്റെ വൈദ്യുതി വിഛേദിച്ചത് ഇസ്രയേൽ‌

ടെൽ അവീവ്: ഇറാനെതിരെ ആണവനിലയത്തിലെ വൈദ്യുതി ഇല്ലാതാക്കിയത് ഇസ്രയേലിന്റെ ആസൂത്രിത നീക്കം. ഇറാന്റെ നഥാൻസ് ആണവ നിലയത്തിന്റെ വൈദ്യുതി വിഛേദിച്ച് പ്രവർത്തനം നിലപ്പിച്ചത് ഇസ്രയേലിന്റെ രഹസ്യാന്വേഷണ വിഭാഗമായ മൊസാദാണെന്ന സംശയം ഉറയ്ക്കുന്നു. ഇറാന്റെ ദേശീയ ആണവ ദിനാഘോഷം നടന്ന് തൊട്ടടുത്ത ദിവസമാണ് ഇസ്രയേൽ ആണവനിലയത്തെ നിശ്ചലമാക്കിയത്.

അക്രമം നടക്കുന്നതിന് തൊട്ടുമുമ്പ് സൈനികയോഗം നടത്തി ഇറാനെതിരെ നെതന്യാഹു മുന്നറിയിപ്പ് നൽകിയ വിവരമാണ് സ്ഥിരീകരിക്കപ്പെട്ടത്. സൈബർ സംവിധാനത്തിലൂടെ അതിവിദഗ്ധമായാണ് വൈദ്യുതി സംവിധാനം ഇല്ലാതാക്കിയതെന്ന നിഗമനത്തക്കുറിച്ച് നെതന്യാഹു പ്രതികരിച്ചില്ല.

ഇറാനും അവരുടെ സഖ്യരാജ്യങ്ങളുമായുള്ള പോരാട്ടം ഏറെ വിഷമകരവും വെല്ലുവിളി നിറഞ്ഞതുമാണ്. ഇറാനെ നിരായുധരാക്കുക എന്നതും ഏറെ ദുഷ്‌ക്കരമാണ്. എന്നാൽ നാളെ അന്തരീക്ഷം എങ്ങനെയായിരിക്കും എന്ന് പറയാറായിട്ടില്ല. നെതന്യാഹു കഴിഞ്ഞ ദിവസം സൈനിക ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിച്ച വിവരങ്ങളാണ് പുറത്തുവന്നത്. ഈ സംഭവമാണ് ഇസ്രയേലാണ് ഇറാനിൽ ആണവനിലയം ഇരുട്ടിലാക്കിയതെന്ന് ഉറപ്പിച്ചിരിക്കുന്നത്.

ആണവ നിലയത്തിൽ ഭീകരാക്രമണം നടന്നുവെന്നാണ് ഇന്നലെ ഇറാൻ ആണവോർജ്ജ മേധാവി അലി അക്ബർ സലേബി ആരോപിച്ചത്. എന്നാൽ ആക്രമണം എങ്ങനെ നടന്നു വെന്നത് ഇറാൻ പുറത്തുവിട്ടിട്ടില്ല. സ്‌ഫോടനം നടന്നുവെന്ന് പറയുന്നതിലും അവ്യക്തതയുണ്ട്. ആണവനിലയത്തിന് കേടു സംഭവിച്ചിട്ടില്ല. ആണവചോർച്ചയും സംഭവിച്ചിട്ടില്ലെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

 

Top