ആഗസ്റ്റില്‍ ടെഹ്‌റാനില്‍ നടക്കുന്ന 12ാമത് ‘ജെസിഇസി’; ശ്രീലങ്കയെ ക്ഷണിച്ച് ഇറാന്‍

IRAN

കൊളംബോ: ആഗസ്റ്റില്‍ ടെഹ്‌റാനില്‍ നടക്കുന്ന 12ാമത് സാമ്പത്തിക സഹകരണത്തിനുള്ള ജോയിന്റ് കമ്മീഷനില്‍ (ജെസിഇസി) പങ്കെടുക്കാന്‍ ശ്രീലങ്കയെ ക്ഷണിച്ച് ഇറാന്‍. ഇറാന്‍ അംബാസിഡര്‍ മുഹമ്മദ് സയറല്‍ അമിറാനി ശ്രീലങ്കന്‍ വ്യവസായ മന്ത്രി റിഷാദ് ബത്തൂദീനെ സന്ദര്‍ശിച്ചിരുന്നു.

കൂടാതെ ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന കഴിഞ്ഞ മാസം ടെഹ്‌റാനില്‍ നടത്തിയ സന്ദര്‍ശനം വളരെയധികം ഫലപ്രദമായിരുന്നുവെന്ന് കൊളംബോ പേജ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സിരിസേനയുടെ ടെഹ്‌റാനിലെ സന്ദര്‍ശനത്തില്‍ രണ്ട് രാജ്യങ്ങള്‍ തമ്മില്‍ അഞ്ച് ധാരണാപത്രത്തില്‍ ഒപ്പുവെച്ചതായി അമിറാനി പറഞ്ഞു. മയക്കുമരുന്ന് കടത്ത്, ആരോഗ്യ നിലവാരം, സിനിമാ വ്യവസായം, വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള 5 ധാരണാപത്രങ്ങളിലാണ് ഒപ്പുവെച്ചത്.

ഇറാന്‍ മുന്നോട്ടുവെച്ച ഊഷ്മളമായ ആതിഥ്യസല്‍ക്കാരം അമിറാനി സ്വീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ജെസിഇസി സഹായിക്കുമെന്നും, ഇതിലൂടെ കയറ്റുമതിയില്‍ വൈവിധ്യവല്‍ക്കരണം സാധ്യമാക്കാന്‍ സഹായിക്കുമെന്നും അമിറാനി വ്യക്തമാക്കി. പതിനൊന്നാമത് ജെസിഇസി 2016 ഫെബ്രുവരിയില്‍ കൊളംബോയിലായിരുന്നു നടന്നത്.

Top