ഇറാനിലെ അഞ്ചോളം പ്രവിശ്യകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു; ടെഹ്രാനില്‍ സുരക്ഷ ശക്തമാക്കി

ടെഹ്രാന്‍: ഇറാനില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ടെഹ്രാനില്‍ സുരക്ഷ ശക്തമാക്കുകയും ചെയ്തു. ഇറാനിലെ അഞ്ചോളം പ്രവിശ്യകളിലാണ് ഇന്റര്‍നെറ്റ് നിരോധിച്ചതെന്നാണ് റിപ്പോര്‍ട്ട് ചെയ്തത്‌.

പെട്രോള്‍ വില വര്‍ധനവിനെതിരെ ഉണ്ടായ പ്രതിഷേധങ്ങള്‍ സര്‍ക്കാര്‍ അടിച്ചമര്‍ത്തിയിരുന്നു. ഇതില്‍ കൊല്ലപ്പെട്ട പ്രതിഷേധക്കാര്‍ക്കായി വിലാപയാത്ര വ്യാഴാഴ്ച ആരംഭിക്കാനിരിക്കെയാണ് ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് വീണ്ടും നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ‘ഇറാനിയന്‍ ലേബര്‍ ന്യൂസ് ഏജന്‍സി’ റിപ്പോര്‍ട്ട് ചെയ്തു.

ഇന്റര്‍നെറ്റ് ബന്ധം നിരോധിച്ചെങ്കിലും ഇറാന്‍ വൈബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും ഇവര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് ഐഎല്‍എന്‍എ അറിയിച്ചിരിക്കുന്നത്.

പെട്രോള്‍ വില കുത്തനെ ഉയര്‍ത്തിയതിലും പെട്രോള്‍ വിതരണം പരിമിതപ്പെടുത്തിയതിലും പ്രതിഷേധിച്ച് നവംബറിലായിരുന്നു ആളുകള്‍ തെരുവില്‍ ഇറങ്ങിയത്.

Top