ട്രംപിനെതിരെ ഇറാന്റെ ‘യുദ്ധക്കുറ്റം’ പണികിട്ടുന്ന കേസ്; മുന്നറിയിപ്പുമായി നാറ്റോ

നറല്‍ ഖാസിം സുലൈമാനിയെ വധിച്ച സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് എതിരെ ഇറാന്‍ ശക്തമായ യുദ്ധകുറ്റകൃത്യ കേസ് നല്‍കിയാല്‍ വിജയിക്കാന്‍ സാധ്യത ഏറെയെന്ന മുന്നറിയിപ്പ്. നാറ്റോ ഉദ്യോഗസ്ഥനാണ് ട്രംപിന് അന്താരാഷ്ട്ര കോടതിയില്‍ പണികിട്ടാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയത്. ജനുവരി 3ന് ബാഗ്ദാദ് അന്താരാഷ്ട്ര എയര്‍പോര്‍ട്ടിന് പുറത്തുവെച്ചാണ് ഡ്രോണ്‍ അക്രമണത്തില്‍ സുലൈമാനി കൊല്ലപ്പെട്ടത്.

രാഷ്ട്രീയ, സൈനിക, നിയപരമായ നടപടികളിലൂടെ പകരം വീട്ടുമെന്നാണ് ഇറാന്‍ നല്‍കിയിട്ടുള്ള പ്രതികരണം. ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ട്രംപിനെതിരെ യുദ്ധ കുറ്റകൃത്യം ചുമത്തുമെന്ന് ഇറാന്റെ മുതിര്‍ന്ന ജുഡീഷ്യല്‍ അധികൃതരുടെ വക്താവ് ഘോലാം ഹെസെയിന്‍ ഇസ്മാലി വ്യക്തമാക്കി. ഇസ്ലാമിക് റിപബ്ലിക്, ഇറാഖ്, ഹേഗ് കോടതികളില്‍ കേസ് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. അമേരിക്കന്‍ സൈന്യത്തിനും, സര്‍ക്കാരിനും, ട്രംപിനും എതിരെയാണ് കേസ്.

ഗാര്‍ഡ്‌സ് കമ്മാന്‍ഡര്‍ ലഫ്. ജനറല്‍ സുലൈമാനിയെ വധിച്ചത് യുഎസ് സൈന്യം നടത്തിയ ഭീകരപ്രവര്‍ത്തനമാണെന്ന് ഇസ്മാലി കുറ്റപ്പെടുത്തി. ഈ കുറ്റകൃത്യം നടത്തിയെന്ന് ട്രംപ് കുറ്റസമ്മതം നടത്തിയിട്ടുണ്ടെന്നും വക്താവ് പറഞ്ഞു. എന്നാല്‍ ഇത്തരമൊരു കേസ് വരുന്നത് യുഎസിനും, സഖ്യകക്ഷികള്‍ക്കും ഗുണകരമല്ലെന്ന് ഇറാനില്‍ പ്രവര്‍ത്തിക്കുന്ന നാറ്റോ ഉദ്യോഗസ്ഥന്‍ ബിസിനസ്സ് ഇന്‍സൈഡറിന് നല്‍കിയ അഭിമുഖത്തില്‍ മുന്നറിയിപ്പ് നല്‍കി.

‘അമേരിക്കയെയും, യൂറോപ്പിനെയും അകറ്റിനിര്‍ത്തുകയാണ് ഇറാന്റെ നിലവിലെ പദ്ധതി. പല കാരണങ്ങള്‍ കൊണ്ടും ഇറാന്‍ അന്താരാഷ്ട്ര കോടതിയില്‍ പോകാന്‍ സാധ്യത കുറവാണ്. എന്നാല്‍ ഇതുമായി മുന്നോട്ട് പോയാല്‍ അമേരിക്കയ്‌ക്കെതിരെ ശക്തമായ കേസ് ഉണ്ടാകും. സുലൈമാനിയുടെ വധത്തിന് അമേരിക്ക നിലനിര്‍ത്തുന്ന കാരണങ്ങള്‍ വധിക്കാന്‍ മാത്രം പര്യാപ്തവുമല്ല’, ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Top