വാഷിംഗ്ടണ്‍: ഇറാന്‍ നാവികസേനയുടെ റോക്കറ്റുകള്‍ ഗള്‍ഫ് മേഖലയില്‍ തങ്ങളുടേതടക്കമുള്ള യുദ്ധക്കപ്പലുകള്‍ക്ക് സമീപം പതിച്ചതായി അമേരിക്ക. ഇറാന്റെ നടപടി പ്രകോപനപരമാണെന്ന് അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. ഡിസംബര്‍ 26നായിരുന്നു സംഭവം.
അമേരിക്കയുടെ യു.എസ്.എസ് ഹാരി.എസ്.ട്രൂമാന്‍ അടക്കമുള്ള മൂന്ന് കപ്പലുകള്‍ക്ക് സമീപമാണ് റോക്കറ്റ് പതിച്ചത്. യു.എസ്.എസ് ബള്‍ക്ക്‌ലി എന്ന മറ്റൊരു അമേരിക്കന്‍ പടക്കപ്പലും ഒരു ഫ്രഞ്ച് പടക്കപ്പലും മേഖലയിലുണ്ടായിരുന്നു. എന്നാല്‍ തങ്ങളുടെ നാവികാഭ്യാസത്തിന്റെ ഭാഗമായ പരീക്ഷണമാണ് നടന്നതെന്നും കപ്പലുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതായുമാണ് ഇറാനിയന്‍ നാവികസേനയുടെ വിശദീകരണം.


