ഇനി അമേരിക്ക ഭയക്കണം; ഇറാന്‍ പരിഗണിക്കുന്നത് ’13 ഇന’ തിരിച്ചടി

മേരിക്കയ്ക്ക് എതിരെ 13 തരത്തിലുള്ള പകരംവീട്ടലുകള്‍ പരിഗണിക്കുന്നതായി ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി അലി ഷാംഖാനി. ഈ പദ്ധതികളില്‍ ശക്തി കുറഞ്ഞത് ഉപയോഗിച്ചാല്‍ പോലും അമേരിക്കക്കാര്‍ക്ക് ചരിത്രപരമായ ദുഃസ്വപ്നമായി മാറുമെന്നാണ് ഷാംഖാനിയുടെ ഭീഷണി. ഗള്‍ഫ് എണ്ണ പുറത്തേക്ക് ഒഴുക്കുന്ന ഇടുങ്ങിയ ഷിപ്പിംഗ് റൂട്ടായ ഹോര്‍മുസ് കടലിടുക്കിന് ചുറ്റുമുള്ള പ്രദേശങ്ങളില്‍ പലസ്തീനിയന്‍ ഗ്രൂപ്പായ ഹമാസും, ലെബണനിലെ ഹിസ്ബുള്ളാ മൂവ്‌മെന്റും സജീവമാണ്.

ഇവര്‍ ഇറാന്‍ സൈനിക ജനറല്‍ സൊലേമാനിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്. ഭീഷണികള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും യുഎസുമായി നേരിട്ടുള്ള യുദ്ധത്തിനല്ല ഇറാന്‍ ശ്രമിക്കുകയെന്ന് നിരീക്ഷകര്‍ കരുതുന്നു. പരിമിതമായ സൈനിക ഉപയോഗത്തിലൂടെയുള്ള അട്ടിമറികള്‍ ഉള്‍പ്പെടെയുള്ളവയാണ് പരിഗണിക്കുക. ഇറാന്‍ പ്രതികരിച്ചാല്‍ സാംസ്‌കാരിക കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 52 ഇടങ്ങളില്‍ അക്രമിക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇറാഖില്‍ നിന്നും പിന്‍വാങ്ങുന്നതിന്റെ ഭാഗമായി സഖ്യസേനകള്‍ പുതിയ മേഖലയിലേക്ക് നീങ്ങുമെന്നാണ് യുഎസ് സൈന്യം സര്‍ക്കാരിന് കത്തയച്ചിരിക്കുന്നത്. 2003ല്‍ അധിനിവേശത്തില്‍ സദ്ദാം ഹുസൈനെ അട്ടിമറിച്ച ശേഷം 5000 യുഎസ് സൈനികര്‍ ഇറാഖില്‍ തമ്പടിച്ചിട്ടുണ്ട്. മുസ്ലീം ഷിയാ ഗ്രൂപ്പുകള്‍ കൂടുതലുള്ള പാര്‍ലമെന്റാണ് വിദേശ സൈന്യങ്ങളെ പുറത്താക്കാന്‍ പ്രമേയം പാസാക്കിയത്.

2018ല്‍ അമേരിക്ക ഏകപക്ഷീയമായി ഇറാനും, മറ്റ് ലോക ശക്തികളുമായി ഏര്‍പ്പെട്ട ആണവ കരാറില്‍ നിന്നും പിന്‍വാങ്ങിയത് മുതലാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. തങ്ങളുടെ ജനറലിനെ വധിച്ചതോടെ ഇറാനും കരാറില്‍ നിന്നും പിന്‍വാങ്ങിയിട്ടുണ്ട്.

Top