യെമൻ, സിറിയ പ്രതിസന്ധി പരിഹരിക്കാൻ ‘രാഷ്ട്രീയ ഒത്തുതീര്‍പ്പ് ‘ വേണമെന്ന് ഇറാൻ

Mohammad Javad Zarif

ബെൽഗ്രേഡ് : യെമനിലും സിറിയയിലും നിലനിൽക്കുന്ന പ്രതിസന്ധികൾ വെടിനിർത്തലിലൂടെയും, രാഷ്ട്രീയ ഒത്തുതീര്‍പ്പിലൂടെയും മാത്രമേ പരിഹരിക്കാൻ കഴിയുകയുള്ളുവെന്ന് ഇറാൻ. ഇറാൻ വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് സരീഫ് ആണ് യെമൻ, സിറിയ പ്രതിസന്ധിയുടെ പരിഹാരത്തെ കുറിച്ച് അഭിപ്രായം അറിയിച്ചത്.

ക്രോയേഷ്യയിൽ വിദേശകാര്യ മന്ത്രി മരിജ പെജിനിനോവിക് ബുറിക്കുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇറാൻ മന്ത്രി ഈക്കാര്യം വ്യക്തമാക്കിയത്. യെമൻ, സിറിയ എന്നി രാജ്യങ്ങളിലെ പ്രതിസന്ധികൾ അവസാനിപ്പിക്കേണ്ടതുണ്ട്, ഈ രാജ്യങ്ങളിലെ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള ഏകമാർഗ്ഗം രാഷ്ട്രീയ ഒത്തുതീർപ്പാണെന്ന് സരീഫ് പറഞ്ഞു.

ക്രോയേഷ്യ വിദേശകാര്യ മന്ത്രിയും ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചു. ഈ മേഖലയിൽ ഇറാനും മറ്റ് രാജ്യങ്ങൾക്കും സ്ഥിതിഗതികൾ മെച്ചപ്പെടുത്താൻ കൂടുതൽ ശ്രമങ്ങൾ നടത്താൻ കഴിയുമെന്നാണ് കരുന്നതെന്നും അത് ലോക സമാധാനത്തിനും മേഖലയ്ക്കും പ്രധാനപ്പെട്ടതാണെന്നും അവർ പറഞ്ഞു.

Top