സിറിയയിലെ യുഎസ് സൈനിക താവള ആക്രമണം; പിന്നിൽ ഇറാനാണെന്ന് അമേരിക്ക

വാഷിങ്​ടൺ: ദക്ഷിണ സിറിയയിലെ യുഎസ് സൈനിക താവളം ആക്രമിച്ചത്​ ഇറാനാണെന്ന്​ ഉന്നത അമേരിക്കൻ വൃത്തങ്ങൾ.​ ഡ്രോണുകൾ അയച്ചത് ​ ഇറാനിൽ നിന്നല്ലെങ്കിലും, അവരുടെ സഹായത്തോടെയാണ്​ ആ​ക്രമണം നടന്നതെന്ന്​ യുഎസ് വിലയിരുത്തുന്നതായി അസോസിയേറ്റഡ്​ ​പ്രസ്​ ഏജൻസി റിപ്പോർട്ട്​ ചെയ്​തു.

ദക്ഷിണ സിറിയയിലെ അൽതാൻഫ്​ സൈനിക താവളമാണ്​ കഴിഞ്ഞ ദിവസം ആ​ക്രമിക്കപ്പെട്ടത്​. സ്​ഫോടന ശേഷിയുള്ള അഞ്ചു ഡ്രോണുകളാണ്​ സൈനിക കേ​ന്ദ്രം ലക്ഷ്യമാക്കി വന്നത്​. അതെ സമയം സംഭവത്തിൽ ആളപായo സ്ഥിരീകരിച്ചിട്ടില്ല . എങ്കിലും യു.എസ്​- ഇറാൻ ബന്ധം ആക്രമണത്തിലൂടെ കൂടുതൽ വഷളാകുമെന്ന് പശ്ചിമേഷ്യൻ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു .

ഐ.എസ്​ ആക്രമണം പ്രതിരോധിക്കാൻ യുഎസും സഖ്യ കക്ഷികളും സിറിയൻ സുരക്ഷ ഉദ്യോഗസ്​ഥർക്ക്​ പരിശീലനം നൽകുന്നത്​ അൽതാൻഫ്​ ​സൈനിക കേന്ദ്രത്തിൽ നിന്നാണ്​. തെഹ്​റാനിൽ നിന്നും ദക്ഷിണ ലെബനാനിലേക്കുള്ള വഴിമധ്യേയാണ്​ കേന്ദ്രം സ്​ഥിതി ചെയ്യുന്നത്​.

Top