ഹിജാബ് പ്രതിഷേധം; നടി തരാനെഹ് ഇറാനിൽ അലിദൂസ്തി അറസ്റ്റിൽ

കെയ്‌റോ: പ്രമുഖ ഇറാനിയൻ നടി തരാനെ അലിദുസ്തി അറസ്റ്റിൽ. ഹിജാബ് പ്രതിഷേധങ്ങൾക്ക് പിന്തുണയറിയിച്ചതിന്റെ പേരിലാണ് നടപടി. രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങളെ കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഓസ്‌കാർ അവാർഡ് നേടിയ ദ സെയിൽസ്മാൻ സിനിമയിൽ അലി ദുസ്തിയാണ് അഭിനയിച്ചത്.

പ്രതിഷേധത്തിനിടെ കുറ്റകൃത്യം നടത്തി എന്നാരോപിച്ച് അടുത്തിടെ വധശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട ഷെക്കാരിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് തരാനെ ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ‘അയാളുടെ പേര് മൊഹ്സെൻ ഷെക്കാരി എന്നാണ്. ഈ രക്തച്ചൊരിച്ചിൽ കാണുകയും നടപടിയെടുക്കാതിരിക്കുകയും ചെയ്യുന്ന എല്ലാ അന്താരാഷ്ട്ര സംഘടനകളും മനുഷ്യത്വത്തിന് നാണക്കേടാണ്’- ഇങ്ങനെയായിരുന്നു കുറിപ്പ്.

നേരത്തെ പ്രതിഷേധത്തിന് പിന്തുണയറിയിച്ച ഫുട്ബാൾ കളിക്കാർ, സിനിമ താരങ്ങൾ എന്നിവരെയെല്ലാം ഇറാൻ ഭരണകൂടം അറസ്റ്റ് ചെയ്തതതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.തന്റെ അവകാശവാദങ്ങൾ തെളിയിക്കുന്നതിനുള്ള തെളിവുകൾ ഹാജരാക്കാൻ അലിദുസ്തിക്ക് കഴിഞ്ഞില്ലെന്നും അതിനാൽ അവരെ അറസ്റ്റ് ചെയ്തുവെന്നുമാണ് ഇറാന്റെ ഔദ്യോഗിക വിശദീകരണം.

Top