സൗദി അരാംകോ പ്രകൃതി വാതക യൂണിറ്റിന് നേരെ ഹൂതി ഡ്രോണ്‍ ആക്രമണം

അല്‍ശൈബ : സൗദിയിലെ അല്‍ശൈബ എണ്ണപ്പാടത്തിലെ അരാംകോ പ്രകൃതി വാതക യൂണിറ്റിന് നേരെ ഹൂതി ഡ്രോണ്‍ ആക്രമണം. തീപിടുത്തമുണ്ടായെങ്കിലും ആളപായമില്ല. ചെറിയ നാശനഷ്ടങ്ങള്‍ ഉണ്ടായെങ്കിലും പ്ലാന്റിന്റെ പ്രവര്‍ത്തനം തുടരുകയാണ്.

സൗദി-യു.എ.ഇ അതിര്‍ത്തിയോട് ചേര്‍ന്നാണ് അരാംകോയുടെ അല്‍ശൈബ എണ്ണപ്പാടം. പ്രകൃതി വാതക യൂനിറ്റിന് നേരെ ഡ്രോണ്‍ ആക്രമണം നടന്നതായി സൗദി സുരക്ഷാ വിഭാഗവും ഊര്‍ജ മന്ത്രാലയവും സ്ഥിരീകരിച്ചു.

സൗദിയുടെ പെട്രോള്‍ ഉല്‍പാദനത്തെയും കയറ്റുമതിയേയും ബാധിച്ചിട്ടില്ലെന്ന് സൗദി ഊര്‍ജ്ജ മന്ത്രി ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു. ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു.

Top