വീണ്ടും എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍; ഏഴ് നാവികരെ കസ്റ്റഡിയില്‍ എടുത്തു

ടെഹ്‌റാന്‍: വീണ്ടും വിദേശ എണ്ണക്കപ്പല്‍ പിടിച്ചെടുത്ത് ഇറാന്‍. അറബ് രാജ്യങ്ങള്‍ക്കു വേണ്ടി ഇന്ധനം കടത്തുകയായിരുന്ന വിദേശ എണ്ണക്കപ്പലാണ് ഇറാന്‍ പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡാണ് കപ്പല്‍ പിടിച്ചെടുത്തതെന്നാണ് ഇറാന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

പേര്‍ഷ്യന്‍ ഗള്‍ഫ് കടലില്‍നിന്ന് ഏഴുലക്ഷം ലിറ്റര്‍ ഇന്ധനവുമായി അറബ് രാജ്യങ്ങളിലേക്ക് പോകുകയായിരുന്ന കപ്പലാണ് പിടിച്ചെടുത്തത്. കപ്പലിലുണ്ടായിരുന്ന ഏഴ് നാവികരെ കസ്റ്റഡിയില്‍ എടുത്തതായും സ്ഥിരീകരണം ഉണ്ട്.

കപ്പലില്‍ ഉള്ളവരുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ഫോര്‍മുസ് കടലിടുക്കില്‍നിന്ന് ഒരു ബ്രിട്ടീഷ് കപ്പല്‍ കഴിഞ്ഞ മാസം ഇറാന്‍ പിടിച്ചെടുത്തിരുന്നു.

Top