ജയം രവിയും നയൻതാരയും ഒന്നിക്കുന്ന ‘ഇരൈവൻ’

യം രവി നായകനാകുന്ന പുതിയ ചിത്രമായ ‘ഇരൈവന്റെ’ ഫസ്റ്റ് ലുക്ക് അടുത്തിടെ പുറത്തുവിട്ടത് ഓണ്‍ലൈനില്‍ തരംഗമായിരുന്നു. നയൻതാര നായികയാകുന്ന ‘ഇരൈവൻ’ ചിത്രത്തിലെ ഫോട്ടോകള്‍ പുറത്തുവന്നിരിക്കുകയാണ്.

ഐ അഹമ്മദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഐ അഹമ്മദിന്റേതാണ് ചിത്രത്തിന്റെ തിരക്കഥയും. ഹരി കെ വേദാന്ദാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ റിലീസ് വിവരങ്ങ‍ള്‍ പുറത്തുവിട്ടിട്ടില്ല.

‘പൊന്നിയിൻ സെല്‍വൻ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജയം രവിയുടേതായി പ്രദര്‍ശനത്തിന് എത്താൻ ഒരുങ്ങുകയാണ് ‘ഇരൈവൻ’. ‘അരുള്‍വഴി വര്‍മൻ’ എന്ന കേന്ദ്ര കഥാപാത്രമായിട്ട് ‘പൊന്നിയിൻ സെല്‍വനി’ല്‍ എത്തി പ്രേക്ഷകപ്രീതി നേടിയ ജയം രവിയുടെ ‘ഇരവൈനാ’യി കാത്തിരിക്കുകയാണ് ആരാധകരും.

ജയം രവിയുടെ ‘അഗിലൻ’ എന്ന ചിത്രം ഫെബ്രുവരി 17നോ 24നോ ‘ ആയിരിക്കും റിലീസ് ചെയ്യുക എന്നും റിപ്പോര്‍ട്ടുണ്ട്. പ്രിയ ഭവാനി ശങ്കര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ രാജാവ് എന്ന ടാഗ്‍ലൈനോടെ എത്തുന്ന ‘അഗിലനി’ല്‍ ജയം രവി ഒരു ഗാംഗ്‍സ്റ്ററായിട്ടായിട്ടാണ് അഭിനയിക്കുന്നത്. പൊലീസ് ഓഫീസര്‍ കഥാപാത്രം ആയിട്ടാണ് ചിത്രത്തില്‍ പ്രിയാ ഭവാനി ശങ്കറുണ്ടാകുക

Top