‘ഐക്യുഒഒ 7’, ‘ഐക്യുഒഒ 7 ലെജൻഡ്’ സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ഉടൻ

വിവോയുടെ സബ് ബ്രാന്റായ ഐക്യുഒഒ അതിന്റെ പുതിയ തലമുറ ഗെയിമിംഗ് സ്മാർട്ട്‌ഫോൺ ലൈനപ്പ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഐക്യുഒഒ 7, ഐക്യുഒഒ 7 ലെജന്റ്‌ എന്നീ രണ്ട് ഡിവൈസുകൾ ആയിരിക്കും ഈ സീരിസിൽ ഉണ്ടാവുക. കമ്പനി ഇതുവരെ ഔദ്യോഗികമായി ലോഞ്ച് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. ഏപ്രിൽ 26ന് ആയിരിക്കും ഡിവൈസുകൾ പുറത്തിറക്കുക എന്ന സൂചന നൽകി. ആമസോണിൽ ഇരു ഡിവൈസുകളും ലഭ്യമാകും എന്ന കാര്യവും വ്യക്തമായിട്ടുണ്ട്.

ഐക്യുഒഒ 7 സീരീസിനായി ഒരു ഡെഡിക്കേറ്റഡ് പേജ് തന്നെ ആമസോൺ വെബ്സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്. ആമസോൺ സപ്പോർട്ട് പേജ് ഡിവൈസിന്റെ ഡിസൈൻ ടീസ് ചെയ്തിട്ടുണ്ടെങ്കിലും വിലയുമായി ബന്ധപ്പെട്ട വിവരങ്ങളോ ലോഞ്ച് തിയ്യതിയോ ആമസോൺ പേജിൽ വ്യക്തമാക്കിയിട്ടില്ല. ബി‌എം‌ഡബ്ല്യുസ് റെഡ്, ബ്ലൂ, ബ്ലാക്ക് സ്ട്രിപ്പ്സ് സിഗ്നേച്ചർ എന്നീ നിറങ്ങളിലായിരിക്കും ഈ ഡിവൈസിന്റെ പിൻ പാനലുകൾ ഉണ്ടാവുക. ഡിവൈസ് ബി‌എം‌ഡബ്ല്യു എം മോട്ടോർ‌സ്പോർട്ട് ഇൻസ്പൈയേർഡ് ഡിസൈനിൽ ആയിരിക്കും അവതരിപ്പിക്കുന്നത്.

ഐക്യുഒഒ 7 സ്മാർട്ട്ഫോണിന്റെ പഞ്ച്-ഹോൾ കട്ട്ഔട്ടിൽ 16 എംപി സെൽഫി ക്യാമറയും ബാക്ക് പാനലിൽ 48 എംപി പ്രൈമറി സെൻസറും ഉണ്ട്. 13 എംപി അൾട്രാ വൈഡ് ആംഗിൾ സെൻസറും 13 എംപി ഡെപ്ത് സെൻസറുമാണ് പിൻക്യാമറ സെറ്റപ്പിലെ മറ്റ് ക്യാമറകൾ.

 

 

 

 

 

Top