ഐക്യുഒഒ Z5 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു !

ക്യുഒഒ Z5 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഈ ഡിവൈസ് കമ്പനി നേരത്തെ ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചിരുന്നു. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 778ജി എസ്ഒസിയുടെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണില്‍ 120Hz റിഫ്രെഷ് റേറ്റ് ഡിസ്‌പ്ലെയും ഉണ്ട്. ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പ്, 44W ഫ്‌ലാഷ് ചാര്‍ജ് സപ്പോര്‍ട്ടുള്ള 5,000mAh ബാറ്ററി എന്നിവയും ഈ ഡിവൈസില്‍ ഉണ്ട്. രണ്ട് സ്റ്റോറേജ് വേരിയന്റുകളില്‍ ഈ ഡിവൈസ് ലഭ്യമാകും. ഒക്ടോബര്‍ 3 മുതല്‍ ഈ ഡിവൈസ് വില്‍പ്പനയ്ക്ക് എത്തും.

ഐക്യുഒഒ Z5 സ്മാര്‍ട്ട്‌ഫോണില്‍ 6.67 ഇഞ്ച് ഫുള്‍ എച്ച്ഡി+ (1,080×2,400 പിക്സല്‍സ്) എല്‍സിഡി ഡിസ്‌പ്ലേയാണ് ഡിവൈസില്‍ ഉള്ളത്. 120 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 240 ഹെര്‍ട്‌സ് ടച്ച് സാമ്പിള്‍ റേറ്റ്, 20: 9 അസ്പാക്ട് റേഷിയോ, ഡിസിഐ-പി 3 കളര്‍ ഗാമറ്റ്, എച്ച്ഡിആര്‍ 10 സപ്പോര്‍ട്ട് എന്നിവയുള്ള ഡിസ്‌പ്ലെയാണ് ഇത്. ടിയുവി റൈന്‍ലാന്‍ഡ് സര്‍ട്ടിഫൈഡ് കൂടി ഇതിലുണ്ട്. 12 ജിബി എല്‍പിഡിഡിആര്‍ 5 റാമുള്ള ഡിവൈസിന് കരുത്ത് നല്‍കുന്നത് 6എന്‍എം ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 778ജി എസ്ഒസിയാണ്. 256ജിബി UFS 3.1 സ്റ്റോറേജും ഫോണിലുണ്ട്. ആന്‍ഡ്രോയിഡ് 11 ബേസ്ഡ് ഒറിജിന്‍ ഒഎസ് 1.0ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. ഡ്യൂവല്‍ സിം കാര്‍ഡ് സ്ലോട്ടുകളും ഫോണിലുണ്ട്.

ഐക്യുഒഒ Z5 ഫോണില്‍ 64 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറോടുകൂടിയ ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പുമായിട്ടാണ് വരുന്നത്. എഫ്/1.79 അപ്പേര്‍ച്ചര്‍ ലെന്‍സാണ് ഇത്. എഫ്/2.2 അപ്പേര്‍ച്ചറുള്ള 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ സെന്‍സര്‍, എഫ്/2.4 അപ്പേര്‍ച്ചറുള്ള 2 മെഗാപിക്‌സല്‍ മാക്രോ സെന്‍സര്‍ എന്നിവയാണ് ഇതിലുളളത്. ഡ്യുവല്‍ വ്യൂ വീഡിയോ, സൂപ്പര്‍ നൈറ്റ് മോഡ്, പോര്‍ട്രെയിറ്റ് മോഡ് എന്നിവയും ഈ ക്യാമറ സെറ്റപ്പില്‍ ഉണ്ട്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി എഫ്/2.45 അപ്പേര്‍ച്ചര്‍ ലെന്‍സുള്ള 16 മെഗാപിക്‌സല്‍ സെന്‍സറാണ് ഉള്ളത്. 44W ഫ്‌ലാഷ് ചാര്‍ജ് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000mAh ബാറ്ററിയാണ് ഈ സ്മാര്‍ട്ട്‌ഫോണില്‍ നല്‍കിയിട്ടുള്ളത്.

ഐക്യുഒഒ Z5 സ്മാര്‍ട്ട്‌ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള മോഡലിന് 23,990 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 26,990 രൂപ വിലയുണ്ട്. ആര്‍ട്ടിക് ഡോണ്‍, മിസ്റ്റിക് സ്‌പേസ് കളര്‍ ഓപ്ഷനുകളില്‍ സ്മാര്‍ട്ട്‌ഫോണ്‍ ലഭ്യമാകും.

Top