ഐക്യുഒഒ യു3 സ്മാർട്ട്ഫോൺ വിപണിയിൽ അവതരിപ്പിച്ചു

വിവോയുടെ ഉപ ബ്രാൻഡായ ഐക്യുഒഒയുടെ പുതിയ ഡിവൈസ് കൂടി വിപണിയിലെത്തിച്ച് കമ്പനി. ഐക്യുഒഒ യു3 ബജറ്റ് സ്മാർട്ടഫോൺ ആണ് കമ്പനി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. 6 ജിബി റാം+128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ഐക്യുഒഒ യു3 സ്മാർട്ട്ഫോൺ ലഭ്യമാകും. ആദ്യത്തെ വേരിയന്റിന് 1,498 യുവാനും (ഏകദേശം16827രൂപ) രണ്ടാമത്തെ വേരിയന്റിന് 1,698 യുവാനുമാണ്(ഏകദേശം 19075രൂപ) വില. രണ്ട് വേരിയന്റുകളും ബ്ലാക്ക്, ഗ്ലോ ബ്ലൂ എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാണ്. 6.58 ഇഞ്ച് ഐപിഎസ് എൽസിഡി സ്‌ക്രീനുമായിട്ടാണ് ഐക്യുഒഒ യു3 സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. 20.07: 9 അസ്പാക്ട് റേഷിയോവും 1080×2408 പിക്‌സൽ ഫുൾ എച്ച്ഡി + റെസല്യൂഷനുമാണ് ഈ ഡിസ്പ്ലെയുടെ സവിശേഷത. ഡിസ്പ്ലെ പാനൽ 401 പിപി പിക്സൽ ഡെൻസിറ്റി റേറ്റഡാണ്. എച്ച്ഡിആർ 10 സപ്പോർട്ടും 90 ഹെർട്സ് പുതുക്കൽ റിഫ്രഷ് റേറ്റും ഡിവൈസിൽ ഉണ്ട്. ഡിസ്പ്ലെയുടെ സ്‌ക്രീൻ-ടു-ബോഡി റേഷിയോ 90.61 ശതമാനമാണ്. വാട്ടർ ഡ്രോപ്പ് നോച്ചിനുള്ളിൽ 8 മെഗാപിക്സൽ സെൽഫി ക്യാമറയും കമ്പനി നൽകിയിട്ടുണ്ട്.

ഐക്യുഒഒ യു3 സ്മാർട്ട്ഫോണിന് പിന്നിൽ ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് ഉള്ളത്. രണ്ട് ക്യാമറകളുള്ള ഡിവൈസിലെ ആദ്യത്തെ ക്യാമറ എഫ് / 1.79 അപ്പേർച്ചറുള്ള 48 മെഗാപിക്സൽ പ്രൈമറി ലെൻസാണ്. ഇതിനൊപ്പം 2 മെഗാപിക്സൽ ഡെപ്ത് സെൻസറും ഡിവൈസിൽ ഉണ്ട്. നൈറ്റ് സീൻ മോഡ്, പനോരമ, ടൈം-ലാപ്സ് ഫോട്ടോഗ്രഫി, ഇഐ‌എസ്, 4 കെ വീഡിയോ റെക്കോർഡിങ് എന്നീ സവിശേഷതകൾ ഈ ക്യാമറ സെറ്റപ്പ് സപ്പോർട്ട് ചെയ്യുന്നു. ചൈനയിൽ ഈ ഡിവൈസിന്റെ പ്രീ-ഓർഡറുകൾ ആരംഭിച്ചു. ഡിസംബർ 17 മുതൽ ഡിവൈസിന്റെ വിൽപ്പന ആരംഭിക്കും. ഇന്ത്യയിൽ കഴിഞ്ഞ വർഷമാണ് ഐക്യുഒഒ ആദ്യത്തെ സ്മാർട്ട്‌ഫോണായ ഐക്യുഒഒ 3 അവതരിപ്പിച്ചത്.

Top