ഐക്യുഒ നിയോ 5 ലൈറ്റ് അവതരിപ്പിച്ചു

ക്യുഒ നിയോ 5 ലൈറ്റ് ചൈനയില്‍ അവതരിപ്പിച്ചു. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 870 SoC പ്രോസസറാണ് ഈ സ്മാര്‍ട്ട്‌ഫോണിന് കരുത്ത് പകരുന്നത്. മാത്രവുമല്ല, ട്രിപ്പിള്‍ റിയര്‍ ക്യാറ സംവിധാനമാണ് ഈ സ്മാര്‍ട്‌ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പുതിയ ഐക്യുഒ നിയോ 5 ലൈറ്റിന്റെ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് സിഎന്‍വൈ 2,299 (ഏകദേശം 26,000 രൂപ), 8 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് സിഎന്‍വൈ 2,499 (ഏകദേശം 28,300 രൂപ), 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് സിഎന്‍വൈ 2,699 (ഏകദേശം 30,600) എന്നിങ്ങനെ യഥാക്രമം വില വരുന്നു. പോളാര്‍ നൈറ്റ് ബ്ലാക്ക്, ഐസ് പീക്ക് വൈറ്റ് ഓപ്ഷനുകളിലാണ് ഈ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വരുന്നത്.

കമ്പനിയുടെ ആന്‍ഡ്രോയിഡ് 11 അധിഷ്ഠിത ഒറിജിനോസ് 1.0 ല്‍ ഐക്യുഒ നിയോ 5 ലൈറ്റ് പ്രവര്‍ത്തിക്കുന്നു. 6.57 ഇഞ്ച് ഫുള്‍ എച്ച്ഡി + (1,080×2,408 പിക്സല്‍) എല്‍സിഡി ഡിസ്പ്ലേ, 20: 9 ആസ്‌പെക്റ്റ് റേഷിയോ, 144 ഹെര്‍ട്‌സ് സ്‌ക്രീന്‍ റിഫ്രഷ് റേറ്റ്, 90.4 ശതമാനം സ്‌ക്രീന്‍-ടു-ബോഡി റേഷിയോ, എച്ച്ഡിആര്‍ 10 + സപ്പോര്‍ട്ട്, 1500: 1 കോണ്‍ട്രാസ്റ്റ് റേഷ്യോ എന്നിവ ഉള്‍പ്പെടുന്നു. 12 ജിബി റാമും 256 ജിബി വരെ സ്റ്റോറേജുമായി ജോടിയാക്കിയ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 870 SoC പ്രോസസറാണ് സ്മാര്‍ട്ട്‌ഫോണിന് കരുത്ത് പകരുന്നത്.

ഐക്യു നിയോ 5 ലൈറ്റിന് ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനമാണ് നല്‍കിയിട്ടുള്ളത്. അതില്‍ എഫ് / 1.79 അപ്പേര്‍ച്ചറുള്ള 48 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 120 ഡിഗ്രി കാഴ്ചയുള്ള 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ക്യാമറ, 4 സിഎം ഫോക്കല്‍ ലെങ്ത്തുള്ള 2 മെഗാപിക്‌സല്‍ മാക്രോ ക്യാമറ എന്നിവ ഉള്‍പ്പെടുന്നു. മുന്‍വശത്ത്, ഡിസ്‌പ്ലേയുടെ മുകളില്‍ വലത് കോണില്‍ സ്ഥാപിച്ചിരിക്കുന്ന ഹോള്‍-പഞ്ച് കട്ട്ഔട്ടിനുള്ളില്‍ എഫ് / 2.0 അപ്പര്‍ച്ചറുള്ള 16 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമുണ്ട്.

 

Top