ഡിസംബര്‍ 12ന് ഐഖൂ 12; സ്മാര്‍ട്ഫോണിന്റെ വിലവിവരങ്ങള്‍ പുറത്തുവിട്ട് മുകുള്‍ ശര്‍മ്മ

ഖൂ 12 സ്മാര്‍ട്ഫോണ്‍ ഡിസംബര്‍ 12 ന് പുറത്തിറക്കാനിരിക്കുകയാണ്. ഫോണിന്റെ സവിശേഷതകളും, വിലയുമായി ബന്ധപ്പെട്ട ചില സൂചനകള്‍ പുറത്തുവിടുകയാണ് ടിപ്പ്സ്റ്ററായ മുകുള്‍ ശര്‍മ്മ. ഇത് കൃത്യമാണോ എന്ന് ഉറപ്പില്ല.

ഐഖൂ 12 ന് ഏകദേശം 56,999 രൂപ വിലയുണ്ടാവാമെന്നും അല്ലെങ്കില്‍ 53000 നും 55000 ഇടയില്‍ ആയിരിക്കും വിലയെന്നും മുകുള്‍ ശര്‍മ്മ പറയുന്നു. രണ്ട് പതിപ്പുകള്‍ ഫോണിനുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതില്‍ ആദ്യത്തേത് 12 ജിബി+256 ജിബി പതിപ്പ് ആയിരിക്കും. ഇതിന് ക്വാല്‍കോമിന്റെ ഏറ്റവും പുതിയ സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 പ്രൊസസര്‍ ചിപ്പ് സെറ്റിന്റെ പിന്‍ബലത്തില്‍ അധ്യാധുനിക സൗകര്യങ്ങളോടു കൂടിയാണ് ഫോണ്‍ എത്തുക. ഒപ്പം ആന്‍ഡ്രോയിഡ് 14 ഒഎസില്‍ ആയിരിക്കും ഫോണ്‍ അവതരിപ്പിക്കപ്പെടുക.

ഐഖൂ 12 സവിശേഷതകള്‍
6.78 ഇഞ്ച് 1.5കെ എല്‍ടിപിഒ ഒഎല്‍ഇഡി സ്‌ക്രീന്‍ ആയിരിക്കും ഐഖൂ 12ന്. 144 ഹെര്‍ട്സ് റിഫ്രഷ് റേറ്റുണ്ടാവും. 2160 ഹെര്‍ട്സ് പിഡബ്ല്യൂഎം ഡിമ്മിങ്, 3000 നിറ്റ്സ് പരമാവധി ബ്രൈറ്റ്നെസ് എന്നീ സംവിധാനങ്ങളോടെ മികച്ച ദൃശ്യാനുഭവം നല്‍കുന്ന ഫോണായിരിക്കും ഇത്.

5000 എംഎഎച്ച് ബാറ്ററി ആണിതില്‍. 120 വാട്ട് അതിവേഗ ചാര്‍ജിങ് പിന്തുണയ്ക്കും. ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഒഎസ് 14 ഓപ്പറേറ്റിങ് സിസ്റ്റത്തിലാവും ഫോണിന്റെ പ്രവര്‍ത്തനം.

50 എംപി പ്രൈമറി സെന്‍സര്‍, 50 എംപി വൈഡ് ആംഗിള്‍ സെന്‍സര്‍, 64 എംപി പെരിസ്‌കോപ്പ് ക്യാമറ എന്നിവയടങ്ങുന്ന ട്രിപ്പിള്‍ റിയര്‍ക്യാമറ സെറ്റ്അപ്പ് ആണ് ഫോണില്‍. 16 എംപി ക്യാമറയാണ് സെല്‍ഫിയ്ക്കായി നല്‍കിയിട്ടുള്ളത്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ ഉണ്ട്. ഒട്ടേറെ ക്യാമറാ ഫീച്ചറുകളും ലഭ്യമാവും.

Top