വിമാന സര്‍വീസ് നിര്‍ത്തുന്നു; പ്രതിസന്ധിയിലാകുന്നവര്‍ക്ക് ആശ്വാസം

റിയാദ്: വിവിധ രാജ്യങ്ങളിലേക്ക് വിമാന സര്‍വിസുകള്‍ നിര്‍ത്തിവെക്കുന്നതോടെ പ്രയാസത്തിലാകുന്നവര്‍ക്കെല്ലാം ഇഖാമ കാലാവധി, റീ എന്‍ട്രി കാലാവധി, സന്ദര്‍ശക വിസാ കാലാവധി എന്നിവ ദീര്‍ഘിപ്പിച്ച് നല്‍കുമെന്ന് ജവാസാത്ത് ട്വിറ്ററിലൂടെ അറിയിച്ചു. യാത്രാ തീരുമാനം പ്രഖ്യാപിക്കുന്ന സമയത്ത് നാട്ടില്‍ കുടുങ്ങിയവര്‍ക്കെല്ലാം ഈ ആനുകൂല്യം ലഭിക്കും.

യാത്രാ വിലക്ക് പ്രാബല്യത്തിലാകുന്ന സമയത്ത് റീ എന്‍ട്രി, ഇഖാമ, സന്ദര്‍ശന വിസ കാലാവധിയുള്ളവര്‍ക്കെല്ലാം ഇതോടെ കാലാവധി ദീര്‍ഘിപ്പിച്ചു ലഭിക്കുമെന്നാണ് ജവാസാത്ത് വിദേശികളുടെ സംശയങ്ങള്‍ക്ക് മറുപടിയായി പറഞ്ഞത്. റീ എന്‍ട്രി വിസകള്‍ ഓട്ടോമാറ്റിക് ആയാണ് ദീര്‍ഘിപ്പിച്ച് നല്‍കുക.

വിമാന സര്‍വിസ് പുനഃസ്ഥാപിക്കുന്നത് വരെയുള്ള കാലത്തേക്കാണ് ഇവര്‍ക്ക് ഇത് ദീര്‍ഘിപ്പിച്ച് ലഭിക്കുക. ഇതിനാല്‍ സൗദിയിലേക്ക് തിരിച്ചെത്തുന്നതിന് തടസ്സമുണ്ടാകില്ല. റീ എന്‍ട്രി വിസയില്‍ വിദേശത്തു കഴിയുന്നവരുടെ ഇഖാമ കാലാവധി അവസാനിക്കാറായിട്ടുണ്ടെങ്കില്‍ അത്തരക്കാരുടെ ഇഖാമ കാലാവധിയും സമാന രീതിയില്‍ നീട്ടി നല്‍കും. ഇത് സംബന്ധിച്ച വിശദാംശങ്ങളെല്ലാം ജവാസാത്ത് പുറത്തിറക്കും.

Top