IPTL 2016: Indian Aces Beat Singapore Slammers 24-19

സിംഗപ്പൂര്‍: ഇന്റര്‍നാഷണല്‍ പ്രീമിയര്‍ ടെന്നീസ് ലീഗില്‍(ഐപിടിഎല്‍) സിംഗപ്പൂര്‍ സ്‌ളാമേഴ്‌സിനെതിരേ ഇന്ത്യന്‍ ഏസസിന് ജയം. സ്‌ളാമേഴ്‌സിനെ 24-19 എന്ന സ്‌കോറിനാണ് ഏസസ് തോല്‍പിച്ചത്. ഇതോടെ ഏഴു മത്സരങ്ങളില്‍ അഞ്ചു ജയമായി ഏസസിന്. 17 പോയിന്റുള്ള ഏസസ് നിലവില്‍ ഒന്നാമതാണ്.

പുരുഷ ഡബിള്‍സിലും സിംഗിള്‍സിലും മിക്‌സഡ് ഡബിള്‍സിലും ഏസസ് ജയിച്ചപ്പോള്‍ വനിത സിംഗിള്‍സിലും ലെജന്‍സ് സിംഗിള്‍സിലും തോല്‍വി നേരിട്ടു. പുരുഷ ഡബിള്‍സില്‍ ഡോഡിഗ്-ലോപസ് സഖ്യവും സിംഗിള്‍സില്‍ ഫെലിസിയാനോ ലോപസും മിക്‌സഡ് ഡബിള്‍സില്‍ സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യവും ജയിച്ചു. അതേസമയം, വനിത സിംഗിള്‍സില്‍ ക്രിസ്റ്റെന്‍ ഫ്‌ളിപ്പ്‌കെന്‍സും ലെജന്‍സില്‍ തോമസ് എന്‍ക്വിസ്റ്റും തോല്‍വി അറിഞ്ഞു.

Top