ഐപിഎസ് ഓഫീസറുടെ ആത്മഹത്യ ശ്രമം പിസയെ ചൊല്ലിയുള്ള തര്‍ക്കത്തിന്റെ ഭാഗം ?

ips

കാന്‍പൂര്‍: രാജ്യത്തെ ഐ.പി.എസ് ഓഫീസര്‍മാരെയാകെ ഞെട്ടിച്ച സംഭവമാണ് യുവ ഐ.പി.എസുകാരന്റെ ആത്മഹത്യാശ്രമം.

ഇപ്പോള്‍ ജീവനു വേണ്ടി ആശുപത്രിയില്‍ പിടയുന്ന സുരേന്ദ്രകുമാര്‍ ദാസിന്റെ നില അതീവ ഗുരുതരമായി തന്നെ തുടരുകയാണ്. ബുധനാഴ്ച രാവിലെയാണ് മുപ്പതുകാരനായ ഈ യുവ ഓഫീസര്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഇനിയും 30 വര്‍ഷം സര്‍വ്വീസ് ബാക്കിയുള്ള സുരേന്ദ്രകുമാറിന് ഡി.ജി.പിയായി വിരമിക്കാനുള്ള സര്‍വ്വീസാണ് ബാക്കിയുള്ളത്.

ips

സുരേന്ദ്രകുമാര്‍ വിഷാദത്തിന് അടിമപ്പെട്ടിരുന്നുവെന്നും ആത്മഹത്യയെ കുറിച്ച് ആലോചിച്ചിരുന്നുവെന്നും പൊലീസ് നിഗമനത്തിലെത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ജീവിതം അവസാനിപ്പിക്കാന്‍ സുരേന്ദ്ര കുമാര്‍ പലവഴികളും തേടിയിരുന്നതായി ഇദ്ദേഹത്തിന്റെ ലാപ്‌ടോപ്, മൊബൈല്‍ എന്നിവയുടെ ബ്രൗസിങ് ഹിസ്റ്ററി പരിശോധിച്ച പൊലീസും സൈബര്‍ വിദഗ്ധരും കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഇപ്പോള്‍ സുരേന്ദ്ര കുമാറും ഭാര്യ രവീണ സിങും തമ്മില്‍ ഭക്ഷണത്തെച്ചൊല്ലി വഴക്കുണ്ടായിരുന്നതായി അദ്ദേഹത്തിന്റെ വസതിയിലെ ജീവനക്കാര്‍ പൊലീസിനെ അറിയിച്ചത് സംഭവത്തില്‍ വഴിത്തിരിവായിട്ടുണ്ട്. ജന്മദിനത്തില്‍ മാംസാഹാരം രവീണ വാങ്ങിയതുമായി ബന്ധപ്പെട്ട് ഇരുവരും തര്‍ക്കമുണ്ടായിരുന്നതായാണ് വെളിപ്പെടുത്തല്‍.

ce6d2fc5-e2cb-4395-91ed-1fc8ca0b30d0

അതേസമയം, ഐപിഎസ് ഓഫീസറുടെ ജീവന്‍ രക്ഷിക്കുന്നതിനാണ് ഇപ്പോള്‍ തങ്ങള്‍ മുന്‍ഗണന നല്‍കുന്നതെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. മുംബൈയില്‍ നിന്നും ആരോഗ്യ വിദഗ്ധരുടെ സംഘം കാന്‍പുരിലേക്കു തിരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഇതിനിടെ, സുരേന്ദ്ര കുമാറിന്റെ ആരോഗ്യസ്ഥിതിയില്‍ മാറ്റമില്ലെന്ന് ആശുപത്രി ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.

Top