പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു, നില അതീവ ഗുരുതരം

Committed Suicide

ഉത്തര്‍പ്രദേശ്: കാണ്‍പൂര്‍ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥനായ സുരേന്ദ്ര കുമാര്‍ദാസ് ആണ് തന്റെ ഔദ്യോഗിക വസതിയില്‍ വച്ച് വിഷം കഴിച്ച നിലയില്‍ കാണപ്പെട്ടത്. വീട്ടിലെത്തിയ പൊലീസ് ഉദ്യോഗസ്ഥനാണ് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു ഇയാളെ ആശുപത്രിയിലെത്തിച്ചത്. നില വളരെ ഗുരുതരാവസ്ഥയിലാണെന്ന് കാണ്‍പൂര്‍ റീജന്‍സി ആശുപത്രി ചീഫ് മെഡിക്കല്‍ സൂപ്രണ്ട് മാധ്യമങ്ങളെ അറിയിച്ചു.

ആശുപത്രിയിലെത്തിച്ച സമയത്ത് തന്നെ സ്ഥിതി വളരെ മോശമായിരുന്നെന്നും ഡോക്ടര്‍ വെളിപ്പെടുത്തുന്നു. രക്തസമ്മര്‍ദ്ദം വളരെ താഴേയ്ക്ക് പോയ അവസ്ഥയിലാണ്. എത്രയും പെട്ടെന്ന് ജീവന്‍ തിരിച്ചുപിടിക്കാനുള്ള ചികിത്സാമാര്‍ഗങ്ങളാണ് സ്വീകരിച്ചിരിക്കുന്നത്. കാണ്‍പൂരിലെ പൊലീസ് സൂപ്രണ്ടാണ് മുപ്പതുകാരനായ സുരേന്ദ്രകുമാര്‍ ദാസ്.

ആത്മഹത്യാക്കുറിപ്പുകളൊന്നും അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ അദ്ദേഹം അസ്വസ്ഥനായിരുന്നു എന്നാണ് സഹപ്രവര്‍ത്തകരായ പൊലീസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. കുടുംബപ്രശ്‌നമാണ് ആത്മഹത്യാ ശ്രമത്തിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്. കീടനാശിനിയായി ഉപയോഗിക്കുന്ന വിഷമാണ് സുരേന്ദ്ര ദാസ് കഴിച്ചതെന്ന് സ്ഥിരീകരിച്ചു.

Top