പൊലിസ് സേനക്ക് നാണക്കേടായി യുപിയിലെ ഐപിഎസ് ഉദ്യോഗസ്ഥർ

ഖ്‌നൗ: അഴിമതി കൊലപാതക കേസുകളില്‍ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ ഒളിവില്‍ പോയത് ഉത്തര്‍പ്രദേശില്‍ രാഷ്ട്രീയ വിവാദമാകുന്നു. യുപി പൊലീസിന് ഇതുവരെ ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസും ജാമ്യമില്ലാ വാറന്റും പ്രാദേശിക കോടതി പുറപ്പെടുവിച്ചതോടെയാണ് സംഭവം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.

കാണാതായ മറ്റൊരു ഐപിഎസ് ഉദ്യോഗസ്ഥനായ മഹോബ എസ്പി മണിലാല്‍ പട്ടിദാര്‍ സെപ്റ്റംബറില്‍ ഇന്ദിര കാന്ത് എന്ന വ്യവസായിയെ കൊലപ്പെടുത്തിയതിന് ലഖ്‌നൗ കോടതി കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു. മണിലാല്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട്  അലഹാബാദ് കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കോടതി ഇത് തള്ളിയിരുന്നു.

Top