മോദിയുടെയും അമിത് ഷായുടെയും നാട്ടിൽ ‘പയ്യൻ’ ഐ.പി.എസ് ആയി ! !

പുതുചരിത്രം സൃഷ്ടിച്ച് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ഐ.പി.എസ് ഓഫീസറായി 22കാരന്‍ ഹസന്‍ സഫീന്‍. ഈ ചെറുപ്പകാരന്റെ കഥയ്ക്ക് പിന്നില്‍ ഒരമ്മയുടെ ഉറക്കമളച്ച രാത്രിയും ഒരു ഗ്രാമത്തിന്റെ മൊത്തം വാത്സല്യവുമുണ്ട്.

ഗുജറാത്തിലെ പാലന്‍പൂരിലെ കനോദര്‍ ഗ്രാമത്തിലെ ദരിദ്ര കുടുംബത്തിലാണ് ഹസന്‍ ജനിച്ചത്. അച്ഛന്‍ മുസ്തഫ ഹസനും അമ്മ നസീം ബാനുവും ഗ്രാമത്തിലെ ചെറിയൊരു വജ്രഖനന യൂണിറ്റിലെ തൊഴിലാളികളായിരുന്നു. എന്നാല്‍ പഠനത്തില്‍ മിടുമിടുക്കനായ മകന്റെ സ്വപ്നങ്ങള്‍ക്ക് ചിറകുനല്‍കാന്‍ അവരുടെ ഈ ചെറിയ തൊഴില്‍ മതിയായിരുന്നില്ല. നാട്ടുകാരും സ്‌കൂള്‍ അധികൃതരും സഹായവാഗ്ദാനവുമായി എത്തിയപ്പോള്‍ ആ അമ്മയുടെ തീരുമാനം ആരേയും ബുദ്ധിമുട്ടിക്കാതെ മകനെ കരയ്‌ക്കെത്തിക്കുക എന്നായിരുന്നു. അങ്ങനെ അവര്‍ കടകളില്‍ നിന്ന് ഓഡര്‍ പിടിച്ച് രാപകല്‍ ഉറക്കമില്ലാതെ ചപ്പാത്തി പരത്തി വിറ്റു. ഏകദേശം 200 കിലോ മാവുപയോഗിച്ച് ചപ്പാത്തി പരത്തിയ ദിവസങ്ങളേറെ അങ്ങനെ ആ അമ്മയുടെ അധ്വാനം മകനെ റാങ്കുകാരനാക്കി.

2018ലാണ് ഹസന്‍ സിവില്‍ സര്‍വീസ് പരീക്ഷയെഴുതിയത് ഐ.എ.എസ് ലക്ഷ്യമിട്ടാണെങ്കിലും കിട്ടിയത് ഐ.പി.എസ് സെലക്ഷന്‍ ആയിരുന്നു. നിരാശനാകാതെ വീണ്ടും പരീക്ഷയെഴുതിയെങ്കിലും രണ്ടാംതവണയും ഹസന് ലഭിച്ചത് ഐ.പി.എസ് തന്നെയായിരുന്നു. അങ്ങനെ ഒരു പുതിയ ചരിത്രം സൃഷ്ടിച്ച് ഹസ്സന്‍ ഈ ചെറുപ്പക്കാരന്‍ ഐ.പി.എസുകാരനാവുകയായിരുന്നു.

Top