IPS officer yathish Chandra appointed as Kochi dcp

കൊച്ചി: യതീഷ് ചന്ദ്രയെന്ന ഐപിഎസ് ഓഫീസറെ അറിയാത്തവരായ മലയാളികൾ
കുറവായിരിക്കും. ആലുവ റൂറൽ എസ്.പി ആയിരിക്കെ അങ്കമാലിയിൽ സി പി എം പ്രവർത്തകരെ ഓടിച്ചിട്ട് അടിച്ചതിലൂടെ വിവാദ നായകനാണ് യതീഷ് ചന്ദ്ര.

സി പി എം ഉപരോധ സമരം അക്രമാസക്തമായി പൊലീസിനു നേരെ ആക്രമണമുണ്ടായതോടെ എസ് പി നേരിട്ടെത്തി പൊലീസ് ആക്ഷന് നേതൃത്യം നൽകുകയായിരുന്നു.

സി പി എം അങ്കമാലി ഏരിയാ സെക്രട്ടറിക്കടക്കം മർദ്ദനമേൽക്കുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

സാധാരണ സംഘർഷ സ്ഥലങ്ങളിലും മറ്റും കീഴുദ്യോഗസ്ഥരെ പറഞ്ഞ് വിട്ട് എസി റൂമിലിരിക്കുന്ന എസ്.പിമാരുടെ ഗണത്തിൽ പെട്ടയാളല്ല ഈ യുവ ഐപിഎസുകാരൻ.

നേരിട്ട് സംഘർഷ മേഖലയിൽ പോവാനും പൊലീസിനെ മുന്നിൽ നിന്ന് നയിക്കാനും ഈ ഉദ്യോഗസ്ഥനുള്ള കഴിവ് സീനിയർ ഉദ്യോഗസ്ഥർക്കിടയിൽ മാത്രമല്ല, സാധാരണ പൊലീസുകാർക്കിടയിലും പൊതുജനങ്ങൾക്കിടയിലും ഇതിനകം മതിപ്പുണ്ടാക്കിയിട്ടുണ്ട്.

അങ്കമാലി സംഭവത്തെ പ്രതികാര മനോഭാവത്തോടെ സി പി എം നേതൃത്വം കണ്ടിട്ടില്ല എന്നതിന്റെ ഉദാഹരണം കൂടിയാണ് സംസ്ഥാനത്തെ വ്യാവസായിക തലസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയിലുള്ള പുതിയ നിയോഗം.

ഗുണ്ടകളെ അമർച്ച ചെയ്യാൻ ഗുണ്ടാവിരുദ്ധ
സ്ക്വാഡ് ഉണ്ടാക്കിയിട്ടും ഗുണ്ടകൾ ആളുകളെ ആക്രമിക്കുന്ന സാഹചര്യം കൊച്ചിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ലൈവായി ഫീൽഡിലിറങ്ങി ‘ഫൈറ്റ് ‘ ചെയ്യാൻ മടിക്കാത്ത യതീഷ് ചന്ദ്രയെ മുഖ്യമന്ത്രി പിണറായി ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചത് അക്രമികളെ അടിച്ചമർത്താൻ തന്നെയാണെന്നാണ് പറയപ്പെടുന്നത്.

മഹാനഗരമായതിനാൽ ഇവിടെ കമ്മീഷണർ തസ്തികയിൽ ഡി ഐ ജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. കർണ്ണാടക സ്വദേശിയാണ് യതീഷ് ചന്ദ്ര.

Top