ഫരീദാബാദില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ നിറയൊഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സ്വയം വെടിവെച്ച് മരിച്ചനിലയില്‍. ഫരീദാബാദ് ഡെപ്യൂട്ടി കമ്മീഷണര്‍ വിക്രം കപൂറാണ് മരിച്ചത്.

സ്വന്തം വസതിയില്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് നിറയൊഴിച്ച് ജീവനൊടുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ആത്മഹത്യയ്ക്ക് കാരണം വ്യക്തമല്ല. വിക്രം കപൂര്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസ്വസ്ഥനായിരുന്നുവെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top