ഐ.പി.എൽ 12ാം സീസണിലെ ആദ്യ മത്സരത്തിൽ തകർന്നടിഞ്ഞ് ബംഗ്ലൂരു; ചെ​ന്നൈ​യ്ക്ക് ഏ​ഴ് വി​ക്ക​റ്റ് ജ​യം

ചെ​ന്നൈ: ഐ​പി​എ​ല്‍ പ​ന്ത്ര​ണ്ടാം സീ​സ​ണി​ന്‍റെ ഉ​ദ്ഘാ​ട​ന പോ​രാ​ട്ട​ത്തി​ല്‍ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി​യു​ടെ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സി​ന് വി​ജ​യം. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിനാണ് ധോണിയും സംഘവും തകര്‍ത്തത്.

ടോസ് നേടി ആദ്യം ബൗളിങ്ങ് തിരഞ്ഞെടുത്ത ധോണിയുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്ങ്സിന്‍റെ പ്രകടനം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ 17.1 ഓവറില്‍ 70ന് എല്ലാവരും പുറത്തായി. ചെന്നൈ 17.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ഷെയ്ന്‍ വാട്‌സണ്‍ (0), സുരേഷ് റെയ്‌ന (19), അമ്പാട്ടി റായുഡു (28) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ചെന്നൈയ്ക്ക് നഷ്ടമായത്. രവീന്ദ്ര ജഡേജ (6), കേദാര്‍ ജാദവ് (13) എന്നിവര്‍ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടം കൂടാതെ ആതിഥേയരെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

Top