ഐപിഎൽ ; ബാംഗ്ലൂരിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുത്തു

ദുബായ് : ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബാറ്റിങ് തിരഞ്ഞെടുത്തു. ഇരുടീമുകളും ഇത് രണ്ടാം തവണയാണ് ഈ സീസണില്‍ ഏറ്റുമുട്ടുന്നത്. ആദ്യ മത്സരത്തില്‍ റോയല്‍സിനെ ബാംഗ്ലൂര്‍ എട്ടുവിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. രാജസ്ഥാന്‍ കഴിഞ്ഞ മത്സരത്തിലെ ടീമിനെ തന്നെ നിലനിര്‍ത്തിയപ്പോള്‍ രണ്ട് മാറ്റങ്ങളുമായാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. മുഹമ്മദ് സിറാജ്, ശിവം ദുബെ എന്നിവര്‍ക്ക് പകരം ഗുര്‍കീരത് മന്‍, ഷഹബാസ് അഹമ്മദ് എന്നിവര്‍ ടീമില്‍ ഇടം നേടി.

നിലവില്‍ എട്ടു കളികളില്‍ നിന്നും അഞ്ച് ജയങ്ങളുമായി ബാംഗ്ലൂര്‍ പട്ടികയില്‍ നാലാമതും എട്ടു കളികളില്‍ നിന്നും 3 വിജയങ്ങളുമായി രാജസ്ഥാന്‍ ഏഴാമതുമാണ്. ബാറ്റിങ് വിഭാഗത്തിലെ ഫോമില്ലായ്മയാണ് രാജസ്ഥാനെ അലട്ടുന്ന പ്രധാന പ്രശ്‌നം. മറുവശത്ത് ബാംഗ്ലൂരിന്റെ ബാറ്റിങ് വിഭാഗം അതിശക്തമാണ്. ഫിഞ്ച്, ദേവദത്ത്, കോലി, ഡിവില്ലിയേഴ്‌സ്, എന്നിവരടങ്ങുന്ന ബാറ്റിങ് നിരയും ശിവം ദുബെ, ക്രിസ് മോറിസ് വാഷിങ്ടണ്‍ സുന്ദര്‍, ഉദാന എന്നീ ഓള്‍റൗണ്ടര്‍മാരും മികച്ച ഫോമിലാണ്.

Top