ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ളു​ടെ സം​പ്രേ​ക്ഷ​ണം പാ​ക്കി​സ്ഥാ​ന്‍ ബ​ഹി​ഷ്ക​രി​ക്കും

ലാഹോര്‍ : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പാകിസ്ഥാനില്‍ സംപ്രേക്ഷണം ചെയ്യില്ലെന്ന് പാക് വാര്‍ത്താ വിനിമയ മന്ത്രി ഫവാദ് അഹ്മദ് ചൌധരി. പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ സംപ്രേക്ഷണം ഇന്ത്യ ഇടക്ക് വെച്ച് ബഹിഷ്‌കരിച്ചിരുന്നു. മാര്‍ച്ച് 23നാണ് ഐപിഎല്‍ സീസണിന് തുടക്കമാകുക.

പിഎസ്എല്ലിന്റെ നിര്‍മാണ പങ്കാളിത്തത്തില്‍ നിന്ന് ഐഎംജി-റിലയന്‍സ് പിന്‍മാറിയിരുന്നു. ഇതോടെയാണ് പാക്കിസ്ഥാനും സമാനമായ നിലപാട് സ്വീകരിച്ചത്. സ്‌പോര്‍ട്‌സും രാഷ്ട്രീയവും കൂട്ടിക്കലര്‍ത്താന്‍ താത്പര്യമില്ല. എന്നാല്‍ ഇന്ത്യ ഇത്തരമൊരു സമീപനം സ്വീകരിച്ചതിനാലാണ് ഐപിഎല്‍ സംപ്രേക്ഷണം നിരോധിച്ചതെന്നും പാക് മന്ത്രി വ്യക്തമാക്കി.

Top