ചെന്നൈ സൂപ്പര്‍ കിംഗ്സ് പരിശീലന ക്യാമ്പ് നിര്‍ത്തിവച്ചു; ധോണി നാട്ടിലേക്ക് മടങ്ങി

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സ് പരിശീലന ക്യാമ്പ് നിര്‍ത്തിവച്ചതോടെ നായകന്‍ എം എസ് ധോണി നാട്ടിലേക്ക് മടങ്ങി. കൊറോണ വൈറസ് വ്യപിക്കുന്ന ഭീതിയിലാണ് താരം നാട്ടിലേക്ക് മടങ്ങിയത്. ധോണി താല്‍ക്കാലികമായി ചെന്നൈ വിടുന്നതായി സിഎസ്‌കെയാണ് ട്വീറ്റ് ചെയ്തത്.

ട്വീറ്റിനൊപ്പം ധോണി ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കുന്ന വീഡിയോയും പങ്കുവച്ചിട്ടുണ്ട്. ഐപിഎല്‍ ഏപ്രില്‍ 15 വരെ നിര്‍ത്തിവച്ചിരിക്കുന്നതിനാല്‍ പരിശീലനം ഉപേക്ഷിക്കുന്നതായി ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്നലെയായിരുന്നു അറിയിച്ചത്.

അതേസമയം ഇന്നലെ മത്സരങ്ങള്‍ വെട്ടിച്ചുരുക്കേണ്ടിവരുമെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞിരുന്നു. ടൂര്‍ണമെന്റ് ഉപേക്ഷിക്കാതിരിക്കാന്‍ മറ്റ് വഴികളും ബിസിസിഐ തേടുന്നുണ്ട്.

Top