ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഉദ്ഘാടനവും മത്സരങ്ങളും ഒരേ ദിവസം ; ചിലവ് ചുരുക്കലെന്ന് അധികൃതര്‍

ipl

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിനൊന്നാം സീസണ്‍ന്റെ ഉദ്ഘാടന ചടങ്ങുകള്‍ ഏപ്രില്‍ ഏഴിന് നടത്താന്‍ തീരുമാനം. ഏപ്രില്‍ ആറിന് ഉദ്ഘാടനവും ഏഴിന് മത്സരങ്ങള്‍ തുടങ്ങുമെന്നുമാണ് അറിയിച്ചിരുന്നത്. എന്നാല്‍, മത്സരം തുടങ്ങുന്ന ഏപ്രില്‍ ഏഴിന് തന്നെ ഉദ്ഘാടനവും നടത്താനാണ് പുതിയ തീരുമാനം.

ചിലവ് ചുരുക്കുന്നതിനാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. ഐപിഎല്‍ ആദ്യ സീസണില്‍ 50 ലക്ഷം രൂപയായിരുന്നു ഉദ്ഘാടന ചടങ്ങിന്റെ ചിലവ്. എന്നാല്‍ ഇപ്പോള്‍ ചടങ്ങിന്റെ ചിലവ് 50 കോടി രൂപയായാണ് വര്‍ധിച്ചിരിക്കുന്നത്. അടുത്ത മാസം ഏഴിന് മുംബൈയിലെ വാംഖഡെയില്‍ തുടങ്ങുന്ന ഐപിഎല്‍ മത്സരങ്ങള്‍ മെയ് 27ന് വാംഖഡെയില്‍ സമാപിക്കും.

അതേസമയം എലിമിനേറ്റേര്‍, രണ്ടാം ക്വാളിഫയര്‍ മത്സരങ്ങള്‍ക്കുള്ള വേദികളുടെ കാര്യത്തില്‍ ഗവേണിംഗ് കൗണ്‍സില്‍ തീരുമാനമെടുത്തിട്ടില്ല. എട്ടിന് കൊല്‍ക്കത്ത, ബാംഗ്ലൂര്‍, പഞ്ചാബ്, ഡല്‍ഹി തുടങ്ങിയ ടീമുകള്‍ക്ക് മത്സരമുള്ളതിനാല്‍ ഒരുപാട് താരങ്ങള്‍ക്ക് ഉദ്ഘാടന ചടങ്ങ് നഷ്ടമാകുമെന്നാണ് സൂചന.

Top