ഐപിഎല്ലില്‍ ഇന്ന് രണ്ട് പോരാട്ടങ്ങള്‍; ഡല്‍ഹി-മുംബൈ, പഞ്ചാബ്-ബാംഗ്ലൂര്‍ മത്സരം

പിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍. ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സ് റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. മുംബൈയിലെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് മൂന്നരയ്ക്കാണ് കളി തുടങ്ങുക. ഇന്നത്തെ രണ്ടാമത്തെ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പഞ്ചാബ് കിംഗ്സിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് മുംബൈയിലാണ് കളി തുടങ്ങുക

പരുക്കില്‍ നിന്ന് മുക്തനാവാത്ത സൂര്യകുമാര്‍ യാദവ് ഇല്ലാതെയാവും മുംബൈ ഇറങ്ങുക. ഓസീസ് സ്റ്റാര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ്, ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ആന്റിച് നോര്‍കിയ എന്നിവരുടെ അഭാവം ഡല്‍ഹിക്ക് തിരിച്ചടിയാവും.

 

Top