ഐപിഎല്ലിൽ ഇന്ന് ചെന്നൈ-രാജസ്ഥാന്‍ പോരാട്ടം; ധോണിയും സഞ്ജുവും മുഖാമുഖം

മുംബൈ: ഐപിഎല്‍ നടപ്പു സീസണിലെ പന്ത്രണ്ടാം മത്സരത്തില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സും നേര്‍ക്കുനേര്‍. ആദ്യ രണ്ടു കളികളില്‍ ഓരോ ജയവുമായണ് ഇരു ടീമുകളും കളിക്കിറങ്ങുന്നത്. ഒടുവിലത്തെ മത്സരത്തില്‍ റോയല്‍സ് ഡല്‍ഹി കാപ്പിറ്റല്‍സിനെ തോല്‍പ്പിച്ചപ്പോള്‍ പഞ്ചാബ് കിങ്‌സിനെതിരായ വമ്പന്‍ ജയത്തോടെയാണ് സിഎസ്‌കെ എത്തുന്നത്.

രണ്ടാം മത്സരത്തിലെ ആധികാരിക ജയം സിഎസ്‌കെയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. ബാറ്റിങ് ബൗളിങ് ഡിപ്പാര്‍ട്ടുമെന്റുകള്‍ ഇനിയും പൂര്‍ണ ഫോമിലെത്തിയിട്ടില്ലെങ്കിലും ടീമില്‍ അഴിച്ചുപണിക്ക് സാധ്യത കുറവാണ്. രണ്ടു കളികളിലും തിളങ്ങിയ മോയീന്‍ അലിയാണ് ടീമിനായി ഉണര്‍ന്നു കളിക്കുന്നത്. ഡു പ്ലസിസ് ഫോമിലെത്തിയത് ആശ്വാസകരമാണ്. അതേസമയം റിതുരാജ് ഗെയ്ക്ക്‌വാദ് കളിച്ചേക്കില്ലെന്നാണ് സൂചന. ശാര്‍ദുല്‍ താക്കൂര്‍ ഒഴികെ ബൗളര്‍മാരെല്ലാം പഞ്ചാബിനെതിരെ നടത്തിയ പ്രകടനം സിഎസ്‌കെയ്ക്ക് വിജയപ്രതീക്ഷ നല്‍കുന്നു.

Top