IPL 2021: ഇന്ന് മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. കരുത്തരായ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍ എത്തുകയാണ്. അവസാന രണ്ട് മത്സരത്തിലും ജയിച്ച് മുംബൈ ഇന്ത്യന്‍സെത്തുമ്പോള്‍ പഞ്ചാബ് കിങ്‌സിനെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് ഡല്‍ഹിയുടെ വരവ്.

റിഷഭ് പന്തും രോഹിത് ശര്‍മയും നായകന്മാരായി നേര്‍ക്കുനേര്‍ എത്തുന്നുവെന്നത് മത്സരത്തിന്റെ കൗതുകം ഉയര്‍ത്തുന്നു. അവസാന സീസണിലെ ഫൈനലില്‍ തങ്ങള്‍ക്ക് കപ്പ് നിഷേധിച്ച മുംബൈയോട് കണക്കുതീര്‍ക്കാനുള്ള അവസരമാണ് ഡല്‍ഹിക്ക് മുന്നിലുള്ളത്.

 

Top