ക്രിസ് മോറിസിനെ 10 കോടി രൂപ ലേലത്തില്‍ സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍

പിഎല്‍ താരലേലാമാണിപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. 10 കോടി രൂപ മുടക്കിയാണ് വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ക്രിസ് മോറിസിനെ ലേലത്തില്‍ സ്വന്തമാക്കിയിരിക്കുന്നത്.

മോറിസിനായി കിംഗ്‌സ് ഇലവന്‍ പഞ്ചാബും വാശിയേറിയ വിലപേശല്‍ നടത്തിയിരുന്നു. എട്ടു കോടി രൂപ മുടക്കാന്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബും തയാറയപ്പോള്‍ 9.75 കോടി രൂപയുടെ വാഗ്ദാനവുമായാണ് മുംബൈ എത്തിയിരുന്നത്. ഒടുവില്‍ 10 കോടി രൂപയ്ക്ക് മോറിസിനെ ബാംഗ്ലൂര്‍ സ്വന്തമാക്കുകയും ചെയ്തു.

ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയിയെ അടിസ്ഥാന വിലയായ 1.50 കോടി രൂപയ്ക്കാണ് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത്. അതേസമയം ഇന്ത്യന്‍ താരങ്ങളായ യൂസഫ് പത്താനെ ലേലത്തില്‍ ആരും ടീമിലെടുത്തില്ല. ഇന്ത്യന്‍ ടെസ്റ്റ് താരമായ ഹനുമാ വിഹാരിക്കും ചേതേശ്വര്‍ പൂജാരയ്ക്കും ലേലത്തില്‍ ആവശ്യക്കാര്‍ ഉണ്ടായിരുന്നില്ല. ഇന്ത്യന്‍ ഓള്‍ റൗണ്ടറായിരുന്ന സ്റ്റുവര്‍ട്ട് ബിന്നിയെയും ലേലത്തില്‍ ആരും വാങ്ങിയില്ല. മൂന്ന് കോടി രൂപ നല്‍കി രാജസ്ഥാന്‍ റോയല്‍സ് കേരളത്തിന്റെ രഞ്ജി താരം റോബിന്‍ ഉത്തപ്പയെ സ്വന്തമാക്കി.

Top