മുംബൈ: ഐപിഎല്‍ പതിനൊന്നാം സീസണിലേക്കുള്ള താരലേലത്തിന് തുടക്കമായി. സൂപ്പര്‍താരം ശിഖര്‍ ധവാനെ ഹൈദരാബാദ് സണ്‍ റൈസേഴ്സ് സ്വന്തമാക്കി. 5.2 കോടി രൂപയ്ക്കാണ് ധവാന് ഹൈദരാബാദിലെത്തിയത്.
അതേസമയം മറ്റൊരു സൂപ്പര്‍താരമായ ആര് അശ്വിന് കിങ്സ് ഇലവന് പഞ്ചാബിലെത്തി. 7.20 കോടി രൂപയ്ക്കാണ് പഞ്ചാബ് അശ്വിനെ സ്വന്തമാക്കിയത്.
കീറോണ്‍ പൊള്ളാര്ഡ്സിനെ മുംബൈ ഇന്ത്യന്‍സ് 5.40 കോടി രൂപയ്ക്ക് ആര്‍ഡിഎം വഴി നിലനിര്‍ത്തി. എന്നാല്‍ മുമ്പ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിന്റെ വെടിക്കെട്ട് താരമായിരുന്ന ക്രിസ് ഗെയിലിനെ ആരും വിളിച്ചില്ല.
നാളെ ഗെയിലിനു വേണ്ടി ഒരു ലേലം കൂടി നടത്തും.