കടമ്പകൾ മറികടന്ന് ഐപിഎൽ ഒരുങ്ങുന്നു ; ആകാംഷയോടെ ക്രിക്കറ്റ് പ്രേമികൾ

ദുബായ് : ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്​ 13ാം സീസണ്‍ പോരാട്ടങ്ങളെ വരവേല്‍ക്കാന്‍ യു.എ.ഇ ഒരുങ്ങി. ക്രിക്കറ്റ് പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്ന ഐപിഎല്ലിന് ശനിയാഴ്ച കൊടിയേറും. എമിറേറ്റ്​സിലെ മൂന്നു​ നഗരങ്ങളിലായാണ് മത്സരങ്ങൾ നടക്കുന്നത്.

ദുബൈ, ഷാര്‍ജ, അബൂദബി നഗരങ്ങളിലെ മൂന്നു​ സ്​റ്റേഡിയങ്ങളാണ് ഐപിഎൽ മത്സരങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നത്. കോവിഡ്​ വെല്ലുവിളി മറികടന്നും ക്വാറ​ന്‍റീന്‍ പരീക്ഷണം അതിജീവിച്ചും ടീമുകളെല്ലാം പോരാട്ടച്ചൂടിലായി. എട്ടു​ ടീമുകളും യു.എ.ഇയിലെ വിവിധ സ്ഥലങ്ങളിലായി ബയോബബ്​ള്‍ സുരക്ഷ ഉള്‍ക്കൊണ്ട്​ പരിശീലനത്തിരക്കിലാണ്​.

ബി.സി.സി.​ഐ പ്രസിഡന്‍റ്​ സൗരവ്​ ഗാംഗുലിയും സംഘവും ​ഐ പിഎല്‍ മത്സര വേദികളുടെ ഒരുക്കം വിലയിരുത്തി. അതേസമയം, ഐപിഎല്ലിൽ പങ്കെടുക്കുന്ന ആസ്‌ട്രേലിയ, ഇംഗ്ലണ്ട് താരങ്ങൾ ക്വാറ​ന്‍റീ​ന്‍ കാലാവധി കുറക്കണമെന്നാവശ്യപ്പെട്ടു. ഇംഗ്ലണ്ടില്‍ ഏകദിന പരമ്പര കളിക്കുന്ന താരങ്ങള്‍ 17ന്​ മാത്രമേ ​ദുബൈയിലെത്തൂ. ആറു ദിവസത്തെ ക്വാറ​ന്‍റീനാണ്​ ബി.സി.സി.ഐ നിര്‍ദേശിച്ചിരിക്കുന്നത്. ഇതുപ്രകാരം സെപ്​റ്റംബര്‍ 23ന്​ മാത്രമേ ഇവര്‍ക്ക്​ ടീമുകള്‍ക്കൊപ്പം ചേരാന്‍ കഴിയൂ. ഇംഗ്ലണ്ട്​, ആസ്​ട്രേലിയ ടീമിലെ 21 പേരാണ്​ ​ഐപിഎല്ലിൽ പങ്കെടുക്കുന്നത്.

നിലവിൽ താരങ്ങളെല്ലാം പരിശീലനച്ചൂടിലാണ്. മൂന്നു​ സ്​റ്റേഡിയങ്ങളിലും , ​ഐ .സി.സി അക്കാദമി എന്നിവിടങ്ങളിലുമായാണ്​ പരിശീലനം പുരോഗമിക്കുന്നത്​. തീപാറുന്ന പ്രകടനങ്ങൾക്ക് സാക്ഷിയാവാൻ ദുബായിയും ഒരുങ്ങിക്കഴിഞ്ഞു.

Top