ഐപിഎല്‍; താരലേലത്തിനുള്ള തിയതിയും വേദിയും പ്രഖ്യാപിച്ചു

പിഎല്ലിന്റെ പന്ത്രണ്ടാം എഡിഷന് മുന്നോടിയായുള്ള താരലേലത്തിനുളള തിയതിയും വേദിയും പ്രഖ്യാപിച്ചു. ഡിസംബര്‍ 17,18 തീയതികളില്‍ രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍ ആണ് താരലേലം നടക്കുക. ഇതാദ്യമായാണ് ഐപിഎല്‍ താരലേലത്തിന് ജയ്പൂര്‍ വേദിയാകുന്നത്. മുന്‍ സീസണുകളില്‍ ബംഗളൂരുവിലായിരുന്നു ലേലം നടന്നിരുന്നത്.

ഐപിഎല്‍ ഇന്ത്യയില്‍ നിന്ന് മാറ്റുകയാണെങ്കില്‍ ദക്ഷിണാഫ്രിക്കയിലോ, യു.എ.ഇ യിലോ ആകും നടക്കുക. നേരത്തെ 2009ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഐപിഎല്‍ ദക്ഷിണാഫ്രിക്കയിലാണ് നടന്നിരുന്നത്.

Top