ഐപിഎല്‍; രാജസ്ഥാന്‍, പഞ്ചാബ്, കൊല്‍ക്കത്ത ടീമുകള്‍ യുഎഇയിലെത്തി

ദുബായ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 13ാം സീസണിനായി രാജസ്ഥാന്‍ റോയല്‍സ്, കിങ്സ് ഇലവന്‍ പഞ്ചാബ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകള്‍ യു.എ.ഇയിലെത്തി. സെപ്റ്റംബര്‍ 19ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിനായി യു.എ.ഇയിലെത്തുന്ന ആദ്യ ടീമുകളാണ് ഇവര്‍. ചാര്‍ട്ടേഡ് വിമാനത്തിലാണ് ടീമുകളുടെ യാത്ര.

ഇന്ത്യയില്‍ രണ്ടു തവണ കോവിഡ് പരിശോധനയ്ക്കു വിധേയരായ താരങ്ങള്‍ക്ക് യു.എ.ഇയില്‍ ഇനി ആറു ദിവസം ക്വാറന്റൈനില്‍ കഴിയണം. അതിനിടയില്‍ 3 തവണ പരിശോധനയ്ക്കു വിധേയരാകും. മൂന്നും നെഗറ്റീവായാല്‍ മാത്രമേ ടീം ക്യാമ്പില്‍ പങ്കെടുക്കാന്‍ കഴിയൂ.

രാജസ്ഥാന്‍ റോയല്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും വ്യാഴാഴ്ച രാവിലെയാണ് യു.എ.ഇയിലേക്ക് പറന്നത്. നൈറ്റ് റൈഡേഴ്സ് വൈകീട്ടും. ചെന്നൈ സൂപ്പര്‍ കിങ്സ് വെള്ളിയാഴ്ച യു.എ.ഇയിലേക്ക് തിരിക്കും.

Top