ഐപിഎല്‍; ബോളിംഗ് തെരഞ്ഞെടുത്ത് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്

പിഎല്ലില്‍ ഇന്ന് നടക്കുന്ന സണ്‍ റൈസേഴ്‌സ് ഹൈദരാബാദ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തില്‍ ഹൈദരാബാദ് ബോളിംഗ് തിരഞ്ഞെടുത്തു. ഇന്ന് കളിക്കാനിറങ്ങുന്ന കൊല്‍ക്കത്ത ടീമില്‍ കുല്‍ദീപ് യാദവ്, റോബിന്‍ ഉത്തപ്പ എന്നിവര്‍ ഉണ്ടാകില്ല.

ക്രിസ് ലിന്‍, സുനില്‍നരൈന്‍, റിങ്കുസിംഗ്, നിതീഷ് റാണ, ഗില്‍, കാര്‍ത്തിക്ക്, റസല്‍, ചൗള, കരിയപ്പ, ഗര്‍ണി, പൃഥ്വി രാജ് എന്നിവരാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീം അംഗങ്ങള്‍.

വാര്‍ണര്‍, ബെയര്‍‌സ്റ്റോ, വില്ല്യംസണ്‍, വിജയ് ശങ്കര്‍, യൂസഫ് പത്താന്‍, ദീപക് ഹൂഡ, ഭുവനേശ്വര്‍ കുമാര്‍, റാഷിദ് ഖാന്‍, ഷഹബാസ് നദീം, ഖലീല്‍ അഹമ്മദ്, സന്ദീപ് ശര്‍മ്മ എന്നിവരാണ് സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ടീമിലെ അംഗങ്ങള്‍.

Top