ഐപിഎല്‍ പൂരത്തിന് ശനിയാഴ്ച കൊടിയേറും; ആദ്യ മത്സരം ചെനൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും

മുംബൈ: ഐഎസ്എല്ലിനു പിന്നാലെ ഐപിഎല്‍ ആരവം. ഫുട്ബോള്‍ ആവേശം ക്രിക്കറ്റിന് വഴിമാറുന്നു. ഐപിഎല്‍ ക്രിക്കറ്റിന്റെ 15–ാംപതിപ്പിന് ശനിയാഴ്ച തുടക്കമാകും. ആദ്യ കളിയില്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. ഏഴരയ്ക്കാണ് മത്സരങ്ങള്‍. രണ്ട് കളിയുള്ള ഞായറാഴ്ചകളില്‍ പകല്‍ 3.30നും മത്സരമുണ്ട്.

പുതുസംഘമായ ലഖ്നൗ സൂപ്പര്‍ ജയന്റ്സും ഗുജറാത്ത് ടൈറ്റന്‍സും ഉള്‍പ്പെടെ ആകെ 10 ടീമുകളാണ്. മെയ് 29ന് ഫൈനല്‍. മഹാരാഷ്ട്രയിലെ നാല് വേദികളിലായാണ് കളി. 25 ശതമാനം കാണികള്‍ക്ക് പ്രവേശനമുണ്ട്.

 

Top