ഐപിഎൽ താരലേലം നാളെ: ലേലത്തുകയിൽ പഞ്ചാബ് കിങ്സ് മുന്നിൽ

ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിന്റെ ഈ വർഷത്തെ താരലേലം നാളെ ഉച്ചകഴിഞ്ഞു 3 മുതൽ ചെന്നൈയിൽ നടക്കും. 64 ഇന്ത്യൻ താരങ്ങൾ ഉൾപ്പെടെ 292 പേരാണു മിനി ലേലത്തിൽ പങ്കെടുക്കുന്നത്. 8 ടീമുകളിലായി പരമാവധി 61 താരങ്ങൾ ഉൾപ്പെടെ 292 പേരാണു മിനി ലേലത്തിൽ പങ്കെടുക്കുന്നത്.

ലേലത്തിൽ ഏറ്റവുമധികം തുകയുമായെത്തുന്നത് ടീം പഞ്ചാബ് കിങ്സാണ്. മലയാളി താരം സഞ്ജു സാംസൺ നായകനാകുന്ന രാജസ്ഥാൻ റോയൽസാണു ലേലത്തുകയിൽ രണ്ടാമത്. 37.85 കോടി. മൂന്നു വിദേശതാര ങ്ങളുൾപ്പെടെ 9 പേർക്കാകും റോയൽസിന്റെ വിളിയെത്തുക.

ലേലത്തിൽ ഏറ്റവും കൂടുതൽ കളിക്കാരെ തേടുന്ന ടീമും ബെംഗളൂരുവാണ്.കാര്യമായ മാറ്റങ്ങൾക്കു ശ്രമിക്കാത്ത രണ്ടു ടീമുകൾ ഹൈദരാബാദും കൊൽക്കത്തയുമാണ്.നിലവിലെ ടീം ഏറെക്കുറെ നിലനിർത്തിയ ഇരു സംഘങ്ങളും 5 താരങ്ങളെ മാത്രമേ റിലീസ് ചെയ്തിട്ടുള്ളൂ.നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസിന്റെ വിദേശനിരയിലാണു പ്രകടമായ മാറ്റം.

Top