ഐപിഎൽ താരലേലം ഫെബ്രുവരി പതിനൊന്നിന്

പിഎൽ താരലേലം ഫെബ്രുവരി 11ന് നടക്കും. ഐപിഎൽ ഭരണസമിതി യോഗത്തിലാണ് തീരുമാനം. ലേലത്തിന് മുന്‍പ് ടീമുകള്‍ ഒഴിവാക്കുന്ന കളിക്കാരുടെ പട്ടിക ഈ മാസം 21ന് മുന്‍പ് നൽകണം. ഐപിഎല്ലിന്‍റെ വരും സീസണിലെ മത്സരങ്ങള്‍ ഇന്ത്യയിൽ നടത്തുന്നതിനാണ് പ്രഥമ പരിഗണനയെന്നും ബിസിസിഐ വ്യക്തമാക്കി.പുതിയ ടീമുകളെ ഈ സീസണില്‍ ഉള്‍പ്പെടുത്താത്ത സാഹചര്യത്തില്‍ മിനി താരലേലമായിരിക്കും ഇത്തവണ നടക്കുക.

മെഗാ ലേലം നടത്താന്‍ നേരത്തെ പദ്ധതിയുണ്ടായിരുന്നെങ്കിലും പുതിയ സീസണ് മുമ്പ് അതിനുവേണ്ടത്ര സമയം ലഭിക്കില്ലെന്നതാണ് മിനി ലേലത്തിലൊതുക്കാന്‍ ഐപിഎല്‍ ഭരണസമിതിയെ പ്രേരിപ്പിച്ചത്. ജനുവരി 10ന് ആരംഭിക്കുന്ന സയ്യിഡ് മുഷ്താഖ് അലി ടി2- ട്രോഫിയിലെ പ്രകടനം താരങ്ങളുടെ ലേലത്തിലും പ്രതിഫലിക്കുമെന്നാണ് സൂചന.

Top