ഐപിഎൽ: കൊവിഡ്‌ ഭീതിയില്ലെന്ന് സൗരവ്‌ ഗാംഗുലി

കൊൽക്കത്ത: ഇന്ത്യയിലെ കൊവിഡ്‌ വ്യാപനം ഐപിഎല്ലിനെ ബാധിക്കില്ലെന്ന്‌ ബിസിസിഐ അധ്യക്ഷൻ സൗരവ്‌ ഗാംഗുലി. ലീഗ്‌ നിശ്ചയിച്ച സമയത്തുതന്നെ നടക്കും. വൈറസ്‌ ഭീഷണി കൂടുതലുള്ള മുംബൈയെ വേദികളിൽനിന്ന്‌ ഒഴിവാക്കില്ലെന്നും ഗാംഗുലി പറഞ്ഞു.

മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലെ ജോലിക്കാർക്കും ഡൽഹി ക്യാപിറ്റൽസ്‌, ചെന്നൈ സൂപ്പർ കിങ്‌സ്‌ ടീമംഗങ്ങൾക്കും കൊവിഡ്‌ ബാധിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ മുംബൈയിൽനിന്ന്‌ മത്സരങ്ങൾ മാറ്റുമെന്ന്‌ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഏപ്രിൽ 10 മുതൽ 25 വരെ പത്ത്‌ കളിയാണ്‌ മുംബൈയിൽ.

‘ടൂർണമെന്റിന്റെ മത്സരക്രമങ്ങളിൽ ഒരു മാറ്റവും ഉണ്ടാകില്ല. മുംബൈയിൽ ഭയപ്പെടാൻ ഒന്നുമില്ല. അതീവ ജാഗ്രതയോടെയാണ്‌ സംഘാടകർ കാര്യങ്ങൾ നടത്തുന്നത്‌’–ഗാംഗുലി പറഞ്ഞു.

Top