ഐ.പി.എല്‍. ക്രിക്കറ്റ് ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനായി ശ്രേയസ് അയ്യരെ പ്രഖ്യാപിച്ചു

കൊല്‍ക്കത്ത:ഐ.പി.എല്‍. ക്രിക്കറ്റ് ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനായി ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരെ പ്രഖ്യാപിച്ചു. കഴിഞ്ഞവര്‍ഷവും ടീമിന്റെ ക്യാപ്റ്റനായി ശ്രേയസിനെ തീരുമാനിച്ചിരുന്നു. പരിക്കിലായതിനാല്‍ ശ്രേയസിന് ഒരുമത്സരംപോലും കളിക്കാനായില്ല. പകരം നിതീഷ് റാണയാണ് ടീമിനെ നയിച്ചത്.

കേരളത്തില്‍ വേരുകളുള്ള ശ്രേയസ് പരിക്കുകാരണം ആറുമാസത്തോളം മത്സരങ്ങളില്‍നിന്ന് വിട്ടുനിന്നശേഷം ഏഷ്യാകപ്പിലൂടെയാണ് ഇന്ത്യന്‍ടീമില്‍ തിരിച്ചെത്തിയത്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിലെ 11 മത്സരങ്ങളില്‍ 530 റണ്‍സെടുത്തു.2023 സീസണില്‍ കൊല്‍ക്കത്ത ഏഴാംസ്ഥാനത്തായിരുന്നു. ഇക്കുറി റാണയെ വൈസ് ക്യാപ്റ്റനാക്കി.

Top