ഐപിഎല്‍ ; ഷെയിന്‍ വോണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ തിരിച്ചെത്തുന്നു

Shane Warne

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഇതിഹാസം ഷെയിന്‍ വോണ്‍ ടീമില്‍ തിരിച്ചെത്തുന്നു. രാജസ്ഥാന്‍ റോയല്‍സ് മുന്‍ നായകനാണ് ഷെയന്‍ വോണ്‍. ടീമിന്റെ മെന്റര്‍ സ്ഥാനത്തേക്കാണ് വോണിനെ നിയമിച്ചിരിക്കുന്നത്. ഷെയിന്‍ വോണിന്റെ കീഴില്‍ രാജസ്ഥാന്‍ റോയല്‍സ് പ്രഥമ ഐപിഎല്‍ കിരീടം സ്വന്തമാക്കിയിരുന്നു.

രണ്ട് വര്‍ഷത്തെ വിലക്കിനു ശേഷമാണ് താരം ടീമില്‍ തിരിച്ചെത്തുന്നത്. കൂടാതെ മുന്‍ മുബൈ ബാറ്റ്‌സ്മാന്‍ സുബിന്‍ ബറൂച്ചയെ ടീമിന്റെ ഹെഡ് ഓഫ് ക്രിക്കറ്റായി നിയമിച്ചിട്ടുണ്ട്. യുവ താരങ്ങളെ കണ്ടെത്തി വളര്‍ത്തിയെടുകുകയാണ് രാജസ്ഥാന്‍ റോയല്‍സില്‍ തന്റെ ലക്ഷ്യമെന്ന് ബറൂച്ച വ്യക്തമാക്കി. 2008ല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഭാഗമായിരുന്നു സുബിന്‍ ബറൂച്ച.Related posts

Back to top