ഐപിഎല്‍ രണ്ടാം ദിനത്തില്‍ അടിസ്ഥാനവിലയുടെ 22 ഇരട്ടി നേട്ടവുമായി കൃണാല്‍ പാണ്ഡ്യ

KRUNAL PANDYA

ബെഗ്‌ളൂരു: ഐപിഎല്‍ ലേലത്തിന്റെ രണ്ടാം ദിനത്തില്‍ രാജസ്ഥാനും ബാംഗ്ലൂരും ശ്രദ്ധ ചെലുത്തിയത് കൃണാല്‍ പാണ്ഡ്യയില്‍. കഴിഞ്ഞ സീസണില്‍ മുംബൈക്ക് വേണ്ടി മികച്ച ഓള്‍ റൗണ്ടര്‍ പ്രകടനം നടത്തിയ കൃണാല്‍ പാണ്ഡ്യയെ മുംബൈതന്നെ സ്വന്തമാക്കി.

സണ്‍റൈസേഴ്‌സ് ഹൈദരാബാദും താരത്തിന് വേണ്ടി ലേലം ഉയര്‍ന്ന തുകയില്‍ എത്തിച്ചപ്പോള്‍ മുംബൈ ഇന്ത്യന്‍സ് റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി താരത്തെ നിലനിര്‍ത്തുകയായിരുന്നു. 40 ലക്ഷം രൂപയില്‍ ചുടങ്ങിയ ലേലം 8.8 കോടിയിലാണ് അവസാനിച്ചത്.

ഇന്ത്യന്‍ താരമായിരുന്ന മനോജ് തിവാരിയെ കിഗ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി. 3.2 കോടി രൂപ മടക്കി തമിഴ്‌നാട്ടുകാരനായ വാഷിങ്ടണ്‍ സുന്ദറിന് ബാംഗ്ലൂര്‍ മുടക്കിയത്.

കര്‍ണാടകയുടെ ഓള്‍റൗണ്ടര്‍ ക്രിഷ്ണ ഗൗതമിനെ രാജസ്ഥാന്‍ റോയല്‍സ് 62 കോടിക്ക് സ്വന്തമാക്കി. മുന്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്ന ഗൗതം രഞ്ജിയിലും ആഭ്യന്തര മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്തിരുന്നു.

Top