ഐപിഎൽ സീസൺ 13 ; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് മുംബൈയെ നേരിടും

ദുബായ് : ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് മുംബൈ ഇന്ത്യന്‍സിനെ നേരിടും. അബുദാബി ഷെയ്ഖ് സയ്ദ് സ്‌റ്റേഡിയത്തിൽ വൈകിട്ട് 7.30 നാണ് മത്സരം നടക്കുക. മുംബൈ ഇന്ത്യന്‍സ് ആണ് കൊല്‍ക്കത്തയുടെ എതിരാളി.

ദിനേശ് കാര്‍ത്തികിന്റെ നേതൃത്വത്തില്‍ ഇറങ്ങുന്ന കൊൽക്കത്തയുടെ ആദ്യ മത്സരമാണിത്. അവസാന സീസണില്‍ പ്ലേ ഓഫിലെത്താന്‍ സാധിക്കാത്ത കെകെആര്‍ ഇത്തവണ ശ്കതമായ ടീമുമായിട്ടാണ് എത്തുന്നത്. ദിനേശ് കാർത്തിക്കിനൊപ്പം ടീമില്‍ ഓയിൻ മോര്‍ഗനും ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സും കൂടി എത്തുമ്പോള്‍ ടീം ശക്തമാകും. ശുഭ്മാന്‍ ഗില്‍, നിതീഷ് റാണ, കമലേഷ് നാഗര്‍കോട്ടി, കുല്‍ദീപ് യാദവ് എന്നിവരുടെ പ്രകടനവും കൊല്‍ക്കത്തയ്ക്ക് നിർണ്ണായകമാവും.

എന്നാൽ രോഹിത് ശര്‍മയുടെ ബാറ്റിംഗ് കരുത്തിനൊപ്പം ക്രുനാല്‍ പാണ്ഡ്യ, ഹര്‍ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരുടെ മികച്ച പ്രകടനമാണ് മുംബൈയുടെ പ്രതീക്ഷ. ആദ്യ മത്സരത്തില്‍ ചെന്നൈയോട് തോറ്റത്തിനാല്‍ ഇന്ന് എന്ത് വില കൊടുത്തും രണ്ടാം മല്‍സരം ജയിക്കാനാകും രോഹിത് ശര്‍മയും കൂട്ടരും ശ്രമിക്കുന്നത്.

Top